മുളങ്കുന്നത്തുകാവ് (തൃശൂർ): തൃശൂർ ഗവ. മെഡിക്കൽ കോളജിൽ കോവിഡ് പോസിറ്റീവായ ചാലക്കുടി കുറ്റിച്ചിറ സ്വദേശിനി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കുട്ടികളെ പ്രത്യേകം തയാറാക്കിയ നവജാത ശിശു ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. യുവതിയുടെ കോവിഡ് ഫലം അറിയാൻ അടുത്തദിവസം പരിശോധന നടത്തും.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 16നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചെ വേദനയുണ്ടാകുകയും തുടർന്ന് ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. 1.3 കിലോഗ്രാം തൂക്കമുള്ള രണ്ട് ആൺകുട്ടികളും 1.6 കിലോഗ്രാം തൂക്കമുള്ള പെൺകുട്ടിയുമാണ് ജനിച്ചത്.
മഞ്ചേരിയിൽ സമയത്തിന് ചികിത്സ ലഭിക്കാത്തതിനാൽ ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ആക്ഷേപമുയരുമ്പോഴാണ് സർക്കാർ ആശുപത്രിയിൽനിന്ന് ഈ വാർത്ത വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.