കൊവിഷീൽഡ് രണ്ടാം ഡോസിന് രജിസ്റ്റർ ചെയ്യാനാവുക 12 ആഴ്ചകൾക്ക് ശേഷം മാത്രം

തിരുവനന്തപുരം: കൊവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസിന് രജിസ്റ്റർ ചെയ്യാനാവുക 12 ആഴ്ചകൾക്ക് ശേഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോഫ്റ്റ്്വെയറിൽ രണ്ടാമത്തെ ഡോസ് ചേർക്കാൻ അത്രയും ദിവസത്തിന് ശേഷമേ സാധിക്കൂ. രണ്ടാമത്തെ ഡോസ് ചേർത്താൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഷീൽഡ് വാക്സിന്‍റെ ഇടവേള 12 ആഴ്ചയായി വർധിപ്പിച്ചിരുന്നു. 12 മുതൽ 16 ആഴ്ച വരെയുള്ള ഇടവേളയിൽ രണ്ടാം ഡോസ് എടുത്താലാണ് വാക്സിൻ കൂടുതൽ ഫലപ്രദമാകുകയെന്ന് വിദഗ്ധർ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തി​െൻറ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുകയാണ്. ഈ പ്രായത്തിലുള്ള, മറ്റ് രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ നാളെ മുതല്‍ സംസ്ഥാന സര്‍ക്കാരി​െൻറ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം.

എങ്ങനെ രജിസ്റ്റര്‍ ചെയ്യണം?

  • 18 വയസിനും 44 വയസിനും ഇടയിലുള്ളവരുടെ രജിസ്‌ട്രേഷന്‍ കോവിന്‍ വെബ് സൈറ്റില്‍ നേരത്തെ തുടങ്ങിയിരുന്നു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ ആദ്യമായി https://www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.
  • അതിന് ശേഷം മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ഒ.ടി.പി ലഭിക്കും
  • ഒ.ടി.പി നല്‍കുമ്പോള്‍ വിവരങ്ങള്‍ നല്‍കേണ്ട പേജ് വരും
  • ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രം, കോവിനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച റഫറന്‍സ് ഐ.ഡി എന്നിവ നല്‍കുക
  • ഇതോടൊപ്പം അനുബന്ധ രോഗങ്ങള്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതാണ്. അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സര്‍ട്ടിഫിക്കറ്റി​െൻറ മാതൃകയും ആരോഗ്യ വകുപ്പി​െൻറ വൈബ് സൈറ്റില്‍ ലഭ്യമാണ്.
  • ഇത്രയും നല്‍കിയ ശേഷം സബ്മിറ്റ് നല്‍കുക
  • നല്‍കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്‌സി​െൻറ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്.
  • വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ അപ്പോയിൻറ്​മെൻറ്​ എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയോ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിക്കേണ്ടതാണ്.

സംസ്ഥാനത്ത് ഇന്ന് ഇന്ന് 32,680 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 29,442 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6339 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്.

Tags:    
News Summary - covishield second dose only after 12 weeks second dose only after 12 weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.