എതിർപ്പുകൾ തള്ളി; ചടയമംഗലത്ത് ചിഞ്ചുറാണി തന്നെ, സി.പി.ഐ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു

തിരുവനന്തപുരം: അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി സി.പി.ഐ പ്രഖ്യാപിച്ചു. പാർട്ടി ദേശീയ കൗൺസിൽ അംഗം ജെ.ചിഞ്ചുറാണിയാണ്​ ചടയമംഗലത്ത്​ സ്ഥാനാർഥിയാവുക. ഹരിപ്പാട്​ എ.ഐ.എസ്.എഫ് സംസ്ഥാന ഭാരവാഹി ആർ.സജിലാലും പറവൂരില്‍ എം.ടി നിക്സണും നാട്ടികയില്‍ സി.സി മുകുന്ദനുമായിരിക്കും സ്ഥാനാര്‍ഥികള്‍.25 സീറ്റിലാണ് സി.പി.ഐ മത്സരിക്കുന്നത്. 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സി.പി.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ചടയമംഗലത്ത്​ ചിഞ്ചുറാണിയെ മത്സരിപ്പിക്കുന്നതിനെതിരെ പരസ്യ പ്രതിഷേധം ഉയർന്നിരുന്നു. രണ്ട്​ മണ്ഡലം കമ്മിറ്റികളും ജില്ലാ കൗൺസിലും നിർദേശിച്ച പേരുകളിൽ ഇല്ലാത്ത ജെ. ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞാണു പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ചടയമംഗലം, ഇളമാട്, നിലമേൽ പഞ്ചായത്തിൽ നിന്നെത്തിയവരായിരുന്നു പ്രതിഷേധക്കാരിൽ ഏറെയും.

പാർട്ടി നാല്​ സീറ്റുകളിൽ മത്സരിക്കുന്ന കൊല്ലം ജില്ലയിൽ ഒരിടത്തു വനിതാ സ്ഥാനാർഥിയെ വേണമെന്നായിരുന്നു സംസ്ഥാന എക്സിക്യൂട്ടീവ്​ ധാരണ. ഇതി​ന്‍റെ അടിസ്ഥാനത്തിലാണ്​ പ്രാദേശിക പ്രതിഷേധങ്ങൾ അവഗണിച്ചു, ചിഞ്ചുറാണിയെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാൻ പാർട്ടി തീരുമാനിച്ചത്​.

സ്ഥാനാർഥി പട്ടിക

1.നെടുമങ്ങാട് - ജി.ആർ അനിൽ

2.ചിറയിൻകീഴ് - വി.ശശി

3.ചാത്തന്നൂർ - ജി.എസ് ജയലാൽ

4. പുനലൂർ - പി.എസ് സുപാൽ

5. കരുനാഗപ്പള്ളി - ആർ.രാമചന്ദ്രൻ

6. ചേർത്തല - പി.പ്രസാദ്

7. വൈക്കം - സി.കെ ആശ

8.മൂവാറ്റുപുഴ - എൽദോ എബ്രഹാം

9. പീരുമേട് - വാഴൂർ സോമൻ

10. തൃശൂർ - പി.ബാലചന്ദ്രൻ

11. ഒല്ലൂർ - കെ.രാജൻ

12. കൈപ്പമംഗലം - ഇ.ടി. ടൈസൺ

13. കൊടുങ്ങല്ലൂർ - വി.ആർ സുനിൽകുമാർ

14. പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ

15. മണ്ണാർക്കാട് - സുരേഷ് രാജ്

16. മഞ്ചേരി - ഡിബോണ നാസർ

17. തിരൂരങ്ങാടി - അജിത്​ കോളോടി

18. ഏറനാട് - കെ.ടി അബ്ദുൽ റഹ്മാൻ

19. നാദാപുരം - ഇ.കെ വിജയൻ

20. കാഞ്ഞങ്ങാട് - ഇ.ചന്ദ്രശേഖരൻ

21. അടൂർ - ചിറ്റയം ഗോപകുമാർ

22. ചടയമംഗലം- ജെ.ചിഞ്ചുറാണി

23. ഹരിപ്പാട്- ആർ സജിലാല്‍

24. പറവൂർ- എം.ടി നിക്സണ്‍

25. നാട്ടിക- സി. സി മുകുന്ദന്‍

Tags:    
News Summary - CPI announced four more candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.