ബാ​ബു​രാ​ജ്

സി.പി.ഐ നേതാവ് കെ. ബാബുരാജ് അന്തരിച്ചു

മ​ല​പ്പു​റം: സി.​പി.​ഐ മ​ല​പ്പു​റം ജി​ല്ല കൗ​ണ്‍സി​ല്‍ അ​സി. സെ​ക്ര​ട്ട​റി കെ. ​ബാ​ബു​രാ​ജ് (47) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് ശ​നി​യാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷം മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ഞ്ചേ​രി കോ​വി​ല​കം​കു​ണ്ടി​ലാ​യി​രു​ന്നു താ​മ​സം.

എ​ല്‍.​ഡി.​എ​ഫ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​ണ്. എ.​ഐ.​വൈ.​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും എ.​ഐ.​എ​സ്.​എ​ഫ്, എ.​ഐ.​വൈ.​എ​ഫ് സം​ഘ​ട​ന​ക​ളു​ടെ മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. യു​വ​ക​ലാ​സാ​ഹി​തി സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം, മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ് മ​ന്ത്രി​സ​ഭ​യി​ല്‍ ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി​യാ​യി​രു​ന്ന പി. ​തി​ലോ​ത്ത​മ​ന്റെ അ​ഡീ​ഷ​ന​ല്‍ പി.​എ ആ​യി പ്ര​വ​ർ​ത്തി​ച്ച ബാ​ബു​രാ​ജ് ഏ​റെ​ക്കാ​ലം ത​മി​ഴ്‌​നാ​ട്ടി​ല്‍ സി.​പി.​ഐ പ്ര​വ​ര്‍ത്ത​ക​നാ​യി​രു​ന്നു. എ.​ഐ.​വൈ.​എ​ഫ് ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.

സി.​പി.​ഐ കോ​യ​മ്പ​ത്തൂ​ര്‍ ജി​ല്ല എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യും എ.​ഐ.​വൈ.​എ​ഫ് കോ​യ​മ്പ​ത്തൂ​ര്‍ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു. സി.​പി.​ഐ ദേ​ശീ​യ ക​ണ്‍ട്രോ​ള്‍ ക​മീ​ഷ​ന്‍ അം​ഗം സ​ത്യ​ൻ മൊ​കേ​രി, സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി പി.​പി. സു​നീ​ര്‍, സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം പി. ​വ​സ​ന്തം, റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍, സി.​പി.​ഐ മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി പി.​കെ. കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ര്‍ വ​സ​തി​യി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ര്‍പ്പി​ച്ചു.

മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ല്‍ 10 വ​രെ സി.​പി.​ഐ മ​ല​പ്പു​റം ജി​ല്ല കൗ​ണ്‍സി​ല്‍ ഓ​ഫി​സി​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​ന് വെ​ക്കും. തു​ട​ര്‍ന്ന് സ്വ​വ​സ​തി​യി​ലെ​ത്തി​ച്ച ശേ​ഷം 11ഓ​ടെ ഷൊ​ര്‍ണൂ​ര്‍ ഐ​വ​ര്‍മ​ഠ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും. പി​താ​വ്: ശ​ങ്ക​ര​ന്‍ കു​ട്ടി നാ​യ​ര്‍ (വ​ഴി​ക്ക​ട​വ്). മാ​താ​വ്: കൊ​ക്ക​യി​ല്‍ വ​സ​ന്ത​കു​മാ​രി. ഭാ​ര്യ: ര​ജ​നി. മ​ക്ക​ള്‍: അ​ഭി​ന​ന്ദ, അ​നു​മ​ഹ​തി.

Tags:    
News Summary - CPI leader K Baburaj passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.