കൂത്തുപറമ്പ്: മാനന്തേരി മുടപ്പത്തൂർ നായനാർസ്മാരക വായനശാലക്ക് സമീപം രണ്ടു സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. മാനന്തേരി മുടപ്പത്തൂരിലെ കൊവ്വൽ ഹൗസിൽ എം. റിജു (32), കെ. അനിരുദ്ധ് (38) എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 8.30ഓടെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ആർ.എസ്.എസ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു.
തലക്കും കൈകൾക്കും വെട്ടേറ്റ അനിരുദ്ധിനെ തലശ്ശേരി ഗവ. ആശുപത്രിയിലും റിജുവിനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണവം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.