ആലപ്പുഴ: സംവരണ മണ്ഡലമായ മാവേലിക്കരയിൽ സി.പി.എം അംഗവും മുൻ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ കെ. സഞ്ജു ബി.ജെ.പി സ്ഥാനാർഥി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ചുനക്കര പഞ്ചായത്തിൽ സി.പി.എം സ്ഥാനാർഥിയായി തോറ്റശേഷം അപ്രതീക്ഷിതമായി ബി.ജെ.പി സ്ഥാനാർഥിയായത് സി.പി.എമ്മിനെ െഞട്ടിച്ചിരിക്കുകയാണ്. ആറുവർഷം ഡി.വൈ.എഫ്.ഐ ചാരുമൂട് ഏരിയ സെക്രട്ടറിയും മൂന്നുവർഷം ജില്ല കമ്മിറ്റി അംഗവുമായിരുന്നു.
10 വർഷമായി സി.പി.എം ചുനക്കര ലോക്കൽ കമ്മിറ്റി അംഗമാണ്. ചുനക്കര നടുവിൽ ശ്യാംനിവാസ് വീട്ടിലാണ് താമസം. എസ്.എഫ്.ഐ ചുനക്കര യൂനിറ്റ് ഭാരവാഹിയായാണ് പൊതുരംഗത്ത് എത്തിയത്. വ്യാപാരി വ്യവസായി ചാരുംമൂട് ഏരിയ സെക്രട്ടറി, ചുനക്കര സർവിസ് സഹകരണ സംഘം ബോർഡ് മെംബർ ചുമതലകൾ വഹിച്ചിട്ടുണ്ട്.
കെ.പി.എം.എസ് ചുനക്കര നടുവിൽ കിഴക്ക് ശാഖ മുൻ സെക്രട്ടറിയാണ്. അതേസമയം, സി.പി.എം ചുനക്കര നടുവിൽ കിഴക്ക് എ ബ്രാഞ്ച് അംഗമായ കെ. സഞ്ജുവിനെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ചാരുംമുട് ഏരിയ സെക്രട്ടറി ബി. ബിനു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.