ഗവർണറെ നേരിടാനുറച്ച്​ സി.പി.എം

തി​രു​വ​ന​ന്ത​പു​രം: ​ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ന്‍റെ ന​ട​പ​ടി​ക​ളെ രാ​ഷ്ട്രീ​യ​മാ​യി​ത​ന്നെ നേ​രി​ടാ​ൻ ഉ​റ​ച്ച്​ സി.​പി.​എ​മ്മും സ​ർ​ക്കാ​റും. ഗ​വ​ർ​ണ​റു​ടെ നീ​ക്ക​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്​ ഉ​റ​പ്പി​ച്ചാ​ണു സി.​പി.​എം. 'രാ​ജ്ഭ​വ​ന്റെ അ​ന്ത​സ്സ്​​ ഇ​ടി​ച്ചു​താ​ഴ്ത്തി​യാ​ൽ മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്കും' എ​ന്ന ഗ​വ​ർ​ണ​റു​ടെ ഭീ​ഷ​ണി​യെ അ​തേ​നാ​ണ​യ​ത്തി​ൽ നേ​രി​ടാ​നാ​ണു നീ​ക്കം. പാ​ർ​ട്ടി മു​ഖ​പ​ത്ര​ത്തി​ലെ മു​ഖ​പ്ര​സം​ഗ​വും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വീ​ണ്ടും ഗ​വ​ർ​ണ​ർ​ക്കെ​തി​രെ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ന​ട​ത്തു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളും അ​തു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. ഗ​വ​ർ​ണ​ർ​ക്ക്​ ഇ​ല്ലാ​ത്ത അ​ധി​കാ​രം പ​റ​ഞ്ഞു​ള്ള മു​ന്ന​റി​യി​പ്പ് ആ​ർ.​എ​സ്.​എ​സ് അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നാ​ണെ​ന്നാ​ണ്​ വി​മ​ർ​ശ​നം. ഗ​വ​ർ​ണ​റു​ടെ നീ​ക്ക​ങ്ങ​ളോ​ട്​ പ്ര​തി​പ​ക്ഷ​ത്തി​നും യോ​ജി​പ്പി​ല്ലാ​ത്ത​ത്​ സ​ർ​ക്കാ​റി​നും ഇ​ട​തു​മു​ന്ന​ണി​ക്കും കൂ​ടു​ത​ൽ ക​രു​ത്ത്​ പ​ക​രു​ന്നു. ഗ​വ​ർ​ണ​റെ പി​ന്തു​ണ​ച്ച്​ ബി.​ജെ.​പി രം​ഗ​ത്തു​ള്ള​തി​നാ​ൽ ഇ​തി​നു​ പി​ന്നി​ലെ രാ​ഷ്ട്രീ​യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

ഗ​വ​ർ​ണ​ർ സൃ​ഷ്ടി​ക്കു​ന്ന ഭ​ര​ണ​പ്ര​തി​സ​ന്ധി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ്​ 'ദേ​ശാ​ഭി​മാ​നി' മു​ഖ​പ്ര​സം​ഗം. ബി.​ജെ.​പി​യു​ടെ ച​ട്ടു​ക​മാ​ക്കി ഗ​വ​ർ​ണ​റെ ഉ​പ​യോ​ഗി​ച്ചാൽ കേ​ര​ളം അ​തി​ന്​ വ​ഴ​ങ്ങു​മെ​ന്ന്​ ക​രു​ത​രു​തെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ്​ എ​ഡി​റ്റോ​റി​യ​ൽ അ​വ​സാ​നി​ക്കു​ന്ന​ത്. ഒ​പ്പം ഗ​വ​ർ​ണ​റു​ടെ ഭീ​ഷ​ണി: വേ​ണം ജ​ന​കീ​യ ജാ​ഗ്ര​ത' എ​ന്ന അ​ഡ്വ. കാ​ളീ​ശ്വ​രം രാ​ജി​ന്‍റെ ലേ​ഖ​നവുമുണ്ട്.

സി.​പി.​എ​മ്മും സ​ർ​ക്കാ​റും യു​ദ്ധ​പ്ര​ഖ്യാ​പ​നം ന​ട​ത്തു​മ്പോ​ഴും വി​ട്ടു​വീ​ഴ്ച​ക്കി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യാ​ണ്​ ഗ​വ​ർ​ണ​റു​ടെ നീ​ക്കം. ക​രു​ത​ലോ​ടെ തി​രു​ത്ത​ലും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​മൊ​ക്കെ​യാ​യാ​ണ്​ ഗ​വ​ർ​ണ​റു​ടെ ട്വീ​റ്റ്​ പോ​സ്റ്റ്​ ചെ​യ്ത​തെ​ന്ന്​ വ്യ​ക്തം. സ​ർ​ക്കാ​റി​ന്‍റെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും വീ​ഴ്ച​ക​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ മു​ന്നോ​ട്ട്​ പോ​കാ​നാ​ണ്​ ​ശ്ര​മം.

നി​ർ​ണാ​യ​ക​ ബി​ല്ലു​ക​ൾ നി​യ​മ​സ​ഭ പാ​സാ​ക്കി​യെ​ങ്കി​ലും ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​ത്ത​ത്​ ഭ​ര​ണ​പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ യൂ​റോ​പ്പ്​ സ​ന്ദ​ർ​ശ​ന​ത്തി​ലും ഗ​വ​ർ​ണ​ർ അ​തൃ​പ്ത​നാ​ണ്. യാ​ത്രാ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്കാ​ത്ത​തി​ലാ​ണ്​ ഇത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ യാ​ത്ര പോ​കു​ംമു​മ്പ്​ മു​ഖ്യ​മ​ന്ത്രി കാ​ര്യ​ങ്ങ​ൾ ഗ​വ​ർ​ണ​റെ ധ​രി​പ്പി​ക്കു​ന്ന കീ​ഴ്​​വ​ഴ​ക്ക​മു​ണ്ട്. അ​തൊ​ന്നും ഇ​ക്കു​റി പാ​ലി​ച്ചി​ല്ല. സി.​പി.​എം നേ​തൃ​ത്വ​വും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വീ​ണ്ടും ഗ​വ​ർ​ണ​ർ​ക്കെ​തി​രെ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും പ​ര​സ്യ​പ്ര​തി​ക​ര​ണം തു​ട​രു​ന്ന​ത്​ വ​രും ദി​വ​സ​ങ്ങ​ളി​ൽ സ്ഥി​തി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കി​യേ​ക്കും.

പരോക്ഷ വിമർശനവുമായി മന്ത്രിമാർ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ​ക്കെ​തി​രെ പ​​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി​മാ​ർ. ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ മേ​ഖ​ല​യെ വി​വാ​ദ ക​ലു​ഷി​ത​മാ​ക്കി നി​ല​നി​ർ​ത്താ​ൻ നി​ക്ഷി​പ്ത താ​ൽ​പ​ര്യ​കേ​ന്ദ്ര​ങ്ങ​ൾ ശ്ര​മി​ക്കു​ന്നെ​ന്ന്​ മ​ന്ത്രി ആ​ർ. ബി​ന്ദു. വി​വാ​ദ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​ണം. ആ​രു​ടെ​യും പേ​ര്​ പ​റ​യാ​തെ​യാ​ണ്​ മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​ക്കാ​നുള്ള ഇ​ട​പെ​ട​ലാ​ണ്​ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യ പ്ര​തി​ഫ​ല​ന​ങ്ങ​ൾ ക​ണ്ടു​വ​രു​ന്നു. ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​ണ്​ പ്ര​ധാ​നം. -കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

യു.​പി പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ മ​ന​സ്സി​ലാ​ക്കു​ക പ്ര​യാ​സ​മാ​ണെ​ന്ന്​ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഇ​തേ ച​ട​ങ്ങി​ൽ പ​റ​ഞ്ഞു. ബ​നാ​റ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വൈ​സ്​ ചാ​ർ​സ​ല​റു​ടെ സെ​ക്യൂ​രി​റ്റി അ​ഞ്ച്​ കു​ട്ടി​ക​ളെ വെ​ടി​വെ​ച്ച്​ കൊ​ന്നി​രു​ന്നു. അ​ന്ന്​ എം.​പി​യാ​യി​രു​ന്ന താ​ൻ അ​വി​ടെ പോ​യി​. വൈ​സ്​ ചാ​ൻ​സ​ല​ർ​ക്ക്​ 50 മു​ത​ൽ 100 വ​രെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ട്. അ​വി​ടെ പ​ല സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും അ​താ​ണ്​ സ്ഥി​തി​- ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഗ​വ​ർ​ണ​റു​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ബാ​ധ​ക​മാ​ണെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി കണ്ണൂരിൽ പറഞ്ഞു. ആ​രും വി​മ​ർ​ശ​ന​ത്തി​ന്‌ അ​തീ​ത​ര​ല്ല. വി​മ​ർ​ശ​ന​വും സ്വ​യം​വി​മ​ർ​ശ​ന​വും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്റെ ഭാ​ഗ​മാ​ണ്‌. മ​റ്റൊ​രി​ട​ത്തു​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത്‌. ഗ​വ​ർ​ണ​റു​ടെ പ്ര​സ്താ​വ​ന സം​ബ​ന്ധി​ച്ച്‌ സി.​പി.​എം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്‌. അ​തു​ത​ന്നെ​യാ​ണ് മ​ന്ത്രി​മാ​രു​ടെ​യും നി​ല​പാ​ട്. 

Tags:    
News Summary - CPM ready to face the governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.