കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയോടെ സി.പി.എമ്മിന്​ പ്രസിഡൻറ്​, വൈസ് പ്രസിഡൻറ്​ സ്ഥാനങ്ങൾ

മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയിൽ എൽ.ഡി.എഫിന് പ്രസിഡൻറ്​, വൈസ് പ്രസിഡൻറ്​ സ്ഥാനങ്ങൾ. സി.പി.എമ്മിലെ ബിനു ജോസഫ് പ്രസിഡൻറായും എം.എ. ജമീല ബീവി വൈസ് പ്രസിഡൻറായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന​ തെരഞ്ഞെടുപ്പിൽ അഞ്ചിനെതിരെ ആറ് വോട്ടുകൾക്കാണ് ബിനു ജോസഫും ജമീലബീവിയും വിജയിച്ചത്. മല്ലപ്പള്ളി സബ് രജിസ്ട്രാർ ജഗദീശ്കുമാർ മുഖ്യവരണാധികാരിയായിരുന്നു. ബി.ജെ.പിയിലെ ദീപ്തി ദാമോദരനും സി.ആർ. വിജയമ്മയുമാണ് പ്രസിഡൻറ്​, വൈസ് പ്രസിഡൻറ്​ സ്ഥാനങ്ങളിലേക്ക് മത്സരിച്ചത്. എസ്​.ഡി.പി.ഐയിലെ ജസീല സിറാജ് എൽ.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു. 13 അംഗ പഞ്ചായത്തിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എൽ.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് അംഗങ്ങൾ വീതവും യു.ഡി.എഫിന്​ രണ്ട് അംഗങ്ങളും എസ്.ഡി.പി.ഐക്ക് ഒരംഗവുമാണുള്ളത്. യു.ഡി.എഫിലെ രണ്ട് അംഗങ്ങളും വോട്ടെടുപ്പിൽനിന്ന്​ വിട്ടുനിന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്​ ശേഷം ഇത് മൂന്നാം തവണയാണ് പ്രസിഡൻറ്​, വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് തവണയും എസ്.ഡി.പി.ഐ എൽ.ഡി.എഫിനെ പിന്തുണച്ചിരുന്നു. ബിനു ജോസഫും ജമീല ബീവിയും രണ്ട് തവണ പ്രസിഡൻറ്​, വൈസ് പ്രസിഡൻറുമാരായി തെരഞ്ഞെടുക്കപ്പെ​ട്ടെങ്കിലും എസ്.ഡി.പി.ഐ പിന്തുണയോടെ ലഭിച്ച സ്ഥാനങ്ങൾ വേണ്ടെന്ന എൽ.ഡി.എഫ് തിരുമാനത്തെ തുടർന്ന് രാജി വെക്കുകയായിരുന്നു.

Tags:    
News Summary - cpm sdpi aliance in kottangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.