കോഴിക്കോട്: കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിൽനിന്ന് സി.പി.എം പിന്മാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിലെ നേട്ടം ലക്ഷ്യംവെച്ചും ഭരണ പരാജയം മറച്ചുപിടിക്കുന്നതിനുവേണ്ടിയും സംഘ്പരിവാറിനെ കവച്ചുവെക്കുംവിധത്തിലുള്ള തീവ്ര വർഗീയ ധ്രുവീകരണത്തിനാണ് സി.പി.എമ്മും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശ്രമിക്കുന്നത്.
സംഘ്പരിവാറിെൻറ വിദ്വേഷ പ്രചാരണത്തിന് കേരളത്തിലെ സി.പി.എം മരുന്നിട്ടുകൊടുക്കുകയാണ്. രണ്ടു ജനാധിപത്യ ചേരികൾ എന്ന കേരളത്തിെൻറ രാഷ്ട്രീയ സ്വഭാവത്തെ ഇല്ലാതാക്കാനും സംഘ്പരിവാറും സി.പി.എമ്മും എന്ന ദ്വന്ദ രാഷ്ട്രീയത്തിലേക്ക് പരിവർത്തിപ്പിക്കാനുമാണ് സി.പി.എം ശ്രമിക്കുന്നത്. സംഘ്പരിവാറിനെതിരെ രാജ്യത്തെ മതേതര നിലപാടുള്ളവർ ഒന്നിക്കേണ്ട സന്ദർഭത്തിൽ ഇസ്ലാംഭീതി പരത്തുകയാണ് കോടിയേരി ചെയ്യുന്നത്. ഇതിൽനിന്ന് പാർട്ടി പിന്മാറണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മതേതര പാർട്ടികളുമായി പ്രാദേശിക തലത്തിൽ നീക്കുപോക്കുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സി.പി.എമ്മുമായും നീക്കുപോക്കുണ്ടാക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരിക്കുകയും അധികാരം പങ്കിടുകയും ചെയ്ത ശേഷം ഇപ്പോൾ വെൽഫെയർ പാർട്ടിക്കെതിരെ നുണപ്രചാരണം നടത്തുകയാണ് സി.പി.എമ്മെന്നും അദ്ദേഹം ആരോപിച്ചു.
വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, വൈസ് പ്രസിഡൻറ് എ.പി. വേലായുധൻ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.