ന്യൂഡൽഹി: ഗാന്ധിയേക്കാൾ വലുതാണ് ഗോഡ്സെയെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിക്ക് ഇന്ത്യൻ ഭരണഘടനയേയും ഇന്ത്യയുടെ മതേതരത്വത്തേയും ജനാധിപത്യത്തേയും വെല്ലുവിളിച്ച് സി.പി.എം ഇപ്പോൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി.
ഭരണഘടനയെ അംഗീകരിക്കാത്ത മന്ത്രി രാജിവച്ചേ മതിയാകൂവെന്നും അല്ലങ്കിൽ മുഖ്യമന്ത്രി ഒരു നിമിഷം പോലും വൈകാതെ സജി ചെറിയാനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയോട് അചഞ്ചലമായ കൂറും വിശ്വാസവും പുലർത്തുമെന്ന് ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് അധികാരമേറ്റ ഒരു മന്ത്രിയാണ് ഇപ്പോൾ ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നത്.
മഹത്തായ ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിക്കുകയും തള്ളിപ്പറയുകയും ചെയ്ത മന്ത്രി സജി ചെറിയാന്‍റെ നടപടി രാജ്യദ്രോഹപരമാണ്. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള സി പി എമ്മിന് സ്വാതന്ത്ര്യവും ദേശീയതയും ഭരണഘടനയും അതിനു വേണ്ടിയുള്ള ത്യാഗവുമൊക്കെ കേട്ടറിവുമാത്രമേയുള്ളൂ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യ സമരമുഖത്ത് സ്വാതന്ത്ര്യത്തിനായി പോരാടുമ്പോൾ അതിനെ ഒറ്റിക്കൊടുത്ത സി.പി.എം ഇപ്പോൾ ഭരണഘടനയെ തള്ളിപ്പറയുന്നതിൽ അതിശയമില്ലെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.