CPM Thrissur District Secretariat

സി.പി.എം തൃശൂർ ജില്ല സെക്രട്ടേറിയറ്റ് തെരഞ്ഞെടുത്തു

തൃശൂർ: സി.പി.എം തൃശൂർ ജില്ല സെക്രട്ടേറിയറ്റ് തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെയും പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍റെയും സാന്നിധ്യത്തിൽ ചേർന്ന ജില്ല കമ്മിറ്റി യോഗമാണ് 11 അംഗ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തത്.

കെ.വി. അബ്ദുൾ ഖാദർ (ജില്ല സെക്രട്ടറി), യു.പി. ജോസഫ്, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, പി.കെ. ഡേവിസ്, പി.കെ. ഷാജൻ, പി.കെ. ചന്ദ്രശേഖരൻ, ടി.കെ. വാസു, കെ.വി. നഫീസ, ടി.വി. ഹരിദാസ്, എം. ബാലാജി എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ.

പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ എം.പി, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ബിജു. എം.വി. ജയരാജൻ, സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം. വർഗീസ്, ഡോ. ആർ. ബിന്ദു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - CPM Thrissur District Secretariat elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.