സി.ആർ. മഹേഷ്​, ബാങ്കിൽ നിന്നും അയച്ച ജപ്തി നോട്ടീസ്

സി.ആർ മഹേഷിന്‍റെ കുടുബത്തിന് ജപ്തി നോട്ടീസ്, സാവാകാശം തരണമെന്ന് അമ്മ മന്ത്രിയോട്

കരുനാഗപ്പള്ളി: കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷി​െൻറ കുടുബം ജപ്തി ഭീഷണിയിൽ. സാവവകാശം തേടി അമ്മ തഴവ, എസ്.ഡബ്ളിയു, ചെമ്പകശ്ശേരിൽ ലക്ഷ്മിക്കുട്ടിയമ്മ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സഹകരണ രജിസ്​ട്രാർ, കരുനാഗപ്പള്ളി കാർഷിക വികസന ബാങ്ക്​ പ്രസിഡന്‍റ്​ എന്നിവർക്ക്​ അപേക്ഷ നൽകി.

2015ൽ കരുനാഗപ്പള്ളി കാർഷിക വികസന ബാങ്കിൽ നിന്നും 16,68,395 രൂപായാണ് വായ്പ എടുത്തത്. സാമ്പത്തിക പരാധീനമൂലം തിരിച്ചടവ് മുടങ്ങി ഇപ്പോൾ 23,94,805 രൂപ അടക്കാനാണ്​ ബാങ്ക്​ ആവശ്യപ്പെട്ടിരിക്കുന്നത്​. ഏഴു ദിവസത്തിനകം തുക അടച്ചില്ലങ്കിൽ വസ്തു അളന്നു തിരിച്ച് ലേലം ചെയ്യുമെന്ന് കാട്ടി സ്പെഷ്യൽ സെയിൽ ആഫീസർ നോട്ടീസ് നൽകിയിട്ടുമുണ്ട്​.

അമ്മ, സഹോദര​ന്‍റെയും മഹേഷി​ന്‍റെയും കുടുംബവും ഉൾപ്പെടെ എട്ട്​ പേരാണ്​ ഇവിടെ താമസം. അച്ഛൻ ആറുവർഷം മുമ്പ്​ മരിച്ചു. 'താമസിക്കുന്ന വസ്തുവും വീടും മാത്രമാണ് തങ്ങൾക്ക്​ ഉള്ളത്. പെട്ടന്ന് അടയ്ക്കാൻ നിർവാഹമില്ല. വസ്തുവും വീടും വിറ്റ് ആറു മാസത്തിനകം ഇടപാട് തീർക്കാം. അതിന്​ സാവകാശം അനുവദിക്കണമെന്ന്​' മഹേഷിന്‍റെ അമ്മ അപേക്ഷയിൽ അഭ്യർഥിക്കുന്നു.

കെ.എസ്.യുവിലും യുത്ത് കോൺഗ്രസിലും സംസ്ഥാന പദവികൾ അലങ്കരിച്ച മഹേഷ് ഇപ്പോൾ കെ.പി.സി.സി. ജനറൽ സെക്രട്ടറിയാണ്. കരുനാഗപ്പള്ളിയിലെ വിവിധ പഞ്ചായത്തുകളിൽ നിരാലംബരായ ആറു പേർക്ക് വീട് വെച്ച് നൽകാൻ മുൻപന്തിയിൽ നിന്ന മഹേഷിന് കടബാധ്യത മൂലം വീട് ഒഴിയേണ്ട സ്ഥിതിയിലാണ്. 2015ൽ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും സി.പി.ഐയി ലെ ആർ. രാമചന്ദ്രനോട് പരാജയപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.