കോഴിക്കോട്: ഒാൺലൈൻ ഷോപ്പിങ്ങിെൻറ മറവിൽ ഭാഗ്യസമ്മാന തട്ടിപ്പ്. ചില വെബ്സൈറ്റ് വഴി േഷാപ്പിങ് ചെയ്യുന്നവരെയാണ് തട്ടിപ്പിനിരയാക്കുന്നത്. നിരന്തരം സാധനങ്ങൾ വാങ്ങുന്നവരെ മൊബൈലിൽ നേരിട്ട് വിളിച്ച് ഹിന്ദിയിൽ നിങ്ങൾക്ക് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി കാർ ലഭിച്ചിട്ടുണ്ടെന്നറിയിക്കും.
കാർ അല്ലെങ്കിൽ അതിെൻറ വിപണി മൂല്യമായ 16,96,000 രൂപ അക്കൗണ്ടിലേക്ക് നൽകും എന്നാണ് അറിയിക്കുന്നത്. പേപ്പർ ജോലികൾക്കായി 6,500 രൂപ പേ.ടി.എം അല്ലെങ്കിൽ ഗൂഗിൾ പേ വഴി നൽകാനും ആവശ്യപ്പെടും. കാറാണ് വേണ്ടതെങ്കിൽ മൂന്ന് ദിവസത്തിനകവും പണമാണെങ്കിൽ 10 മിനിറ്റിനുള്ളിലും ലഭിക്കുമെന്നും അറിയിക്കും.
https://luckydrawshopping.online എന്ന വെബ്സൈറ്റ് വിലാസവും നൽകുന്നുണ്ട്. സൈറ്റിൽ കയറി ചെക്ക് പ്രൈസ് എന്ന ഒാപ്ഷൻ വഴി പ്രൈസ് ഏതാണെന്ന് പരിശോധിക്കാം. തുടർന്ന് നിങ്ങളുടെ അക്കൗണ്ട് നമ്പർ, െഎ.എഫ്.എസ്.സി, മൊബൈൽ നമ്പർ മുതൽ ജനന തീയതി വരെ വിവരങ്ങൾ നൽകണം.
ചെറിയ തുകയാണല്ലോ ആവശ്യപ്പെടുന്നത് എന്നുകരുതി പണം നൽകുകയാണ് പലരും ചെയ്യുന്നത്. സമ്മാനത്തുക കിട്ടിക്കഴിഞ്ഞാൽ 6500 രൂപ നൽകാം എന്നോ സമ്മാനത്തുകയിൽനിന്ന് സർവിസ് ചാർജ് ഇൗടാക്കിക്കോളൂ എന്നോ ആവശ്യപ്പെട്ടാൽ തട്ടിപ്പുസംഘം ഇതംഗീകരിക്കില്ല.
ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നതിനുപോലും പ്രൊസസിങ് ഫീസ് ആദ്യം ഇൗടാക്കുന്നില്ലേ എന്നതാണ് ചോദ്യം. ഇതെല്ലാം വിശ്വസിച്ച് പണമടച്ചവരാണ് വെട്ടിലാവുന്നത്. അപമാനം കാരണം പലരും പുറത്തുപറയാൻ മടിക്കുന്നതും തട്ടിപ്പ് സംഘങ്ങൾക്ക് സൗകര്യമാവുകയാണ്.
ഒരു കമ്പനിയുെട 100 ഉൽപന്നങ്ങൾ വിറ്റുപോയാൽ ഭാഗ്യനറുക്കെടുപ്പ് നടത്തും എന്നതാണ് പരിപാടിയെന്നും ഇൗ 100 ഉപഭോക്താക്കളെയും ഉൾക്കൊള്ളിച്ച് നറുക്കെടുപ്പ് നടത്തുകയാണ് തങ്ങളുടെ ജോലിയെന്നും ഇൗ വിവരങ്ങൾ കമ്പനി തന്നെയാണ് ഉപഭോക്താക്കളെ അറിയിക്കുകയെന്നും സൈറ്റിൽ വ്യക്തമാക്കുന്നു.
ഉപഭോക്താക്കൾക്ക് പണം ലഭിച്ചില്ലെങ്കിൽ അത് കമ്പനിയുടെ ഉത്തരവാദിത്തമായിരിക്കുമെന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള ഒാൺ ലൈൻ തട്ടിപ്പുസംഘങ്ങൾ വർധിച്ചിട്ടുണ്ടെന്നും ആധികാരിക പരിശോധിക്കാതെ പണമിടപാട് നടത്തി വഞ്ചിതരാവരുതെന്നുമാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.