ഗൂഢാലോചന കേസ്: ദിലീപ് അടക്കം പ്രതികളുടെ ശബ്ദ സാമ്പിള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു

കൊച്ചി: നടിയ ആക്രമിച്ച കേസ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദീലീപ് അടക്കം പ്രതികളുടെ ശബ്ദ സാമ്പിള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം സ്ഥിരീകരിക്കുന്നതിനാണ് സാമ്പിള്‍ ശേഖരിച്ചത്.

ദിലീപ്, അനൂപ്, സുരാജ് എന്നിവരുടെ ശബ്ദ സാമ്പിളുകളാണ് ഇന്ന് ശേഖരിച്ചത്. രാവിലെ 11ഓടെ ഇവര്‍ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി. സാമ്പിളുകള്‍ ഇനി ഫോറന്‍സിക് പരിശോധനക്ക് തിരുവനന്തപുരത്തേക്ക് അയക്കും.

ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ 2017 നവംബര്‍ 15ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. എന്നാല്‍, ഇത് ശാപവാക്കുകളാണെന്നായിരുന്നു ദിലീപിന്റെ വാദം.

ഫോറന്‍സിക് പരിശോധനക്ക് ശേഷം ഒരാഴ്ചക്കകം ശബ്ദ സാമ്പിള്‍ പരിശോധന ഫലം ലഭിക്കുമെന്നാണ് കരുതുന്നത്.

Tags:    
News Summary - crime branch collected voice samples of the accused including Dileep in Conspiracy case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.