കോഴിക്കോട്: കാരശ്ശേരിയിലും ചാലിയത്തുമായി കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ ഒരാളുടേതെന്ന് പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ പൊലീസ് ലാബിൽ നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് ഇത് ഒരാളുടേതെന്ന് ഉറപ്പിച്ചത്. ജൂൺ ആറിനാണ് കൈകാലുകളും തലയും വെട്ടിമാറ്റിയ നിലയിലുള്ള പുരുഷെൻറ മൃതദേഹം കാരശ്ശേരി ഗേറ്റുംപടി തൊണ്ടിമ്മൽ റോഡിൽ ചാക്കിൽകെട്ടി ഉേപക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അന്വേഷണം തുടരവെ ജൂൺ 28നും ജൂലൈ ഒന്നിനുമായാണ് വെട്ടിമാറ്റിയ നിലയിലുള്ള കൈകൾ ചാലിയം തീരത്തുനിന്ന് കണ്ടെത്തിയത്.
മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ നൽകിയ സൂചനകളിൽനിന്ന് ഇവ രണ്ടും ഒരാളുടേതാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. മാത്രമല്ല, കൈകളിലെയും ദേഹത്തെയും വെേട്ടറ്റ പാടുകളും സമാനമായിരുന്നു. ഇക്കാര്യങ്ങൾ വിവരിച്ച റിപ്പോർട്ട് താമരശ്ശേരി കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെയാണ് മൃതദേഹഭാഗങ്ങൾ ഒരാളുടേതാണെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധനക്കയച്ചത്. അതിനിടെ ദിവസങ്ങൾക്കുശേഷം ചാലിയം ഭാഗത്തുനിന്നുതെന്ന ഒരു തലയോട്ടിയും പൊലീസിന് ലഭിച്ചു. ഇതും ഇൗ മൃതദേഹവുമായി ബന്ധപ്പെട്ടതാണോ എന്നറിയാൻ ഡി.എൻ.എ പരിശോധനക്ക് തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. മൃതദേഹത്തിെൻറ കാലുകൾ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൊലപാതകം നടത്തിയശേഷം തെളവ് നശിപ്പിക്കാൻ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി വിവിധയിടങ്ങളിൽ തള്ളിയതാണ് അന്വേഷണത്തിൽ പൊലീസിന് െവല്ലുവിളിയായത്.
ഇക്കാരണത്താൽതന്നെ ഇതുവരെ ആളെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട് സമീപ ജില്ലകളിൽനിന്നടക്കം കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. എന്നിട്ടും ആളെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം കെട്ടി പൊതിഞ്ഞ ചാക്കിനുപുറത്ത് കർണാടകയിലെ നഞ്ചൻകോട് ബന്നാരി അമ്മൻ ഷുഗർ ഫാക്ടറി എന്നു രേഖപ്പെടുത്തിയിരുന്നു. ഇൗ നിലക്ക് നടത്തിയ അന്വേഷണത്തിൽ സ്ഥാപനം കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിൽ പഞ്ചസാര എത്തിക്കുന്നുണ്ട് എന്നു വ്യക്തമായി. മേയ് 30നും ജൂൺ 20നും ഇടയിലാണ് മൃതദേഹം കണ്ടെത്തിയ ഘട്ടത്തിൽ പഞ്ചസാര എത്തിച്ചിരുന്നത്.
എന്നാൽ, കൊലപാതകവുമായി ബന്ധപ്പെട്ട മറ്റു വിവരമൊന്നും ഇൗ അന്വേഷണത്തിൽ ലഭിച്ചില്ല. മാലിന്യമെന്ന് കരുതി ജൂൺ 22ന് രാവിലെ മൃതദേഹം അടങ്ങിയ ചാക്കിെൻറ ഫോേട്ടാ എടുത്ത് സമീപവാസി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇദ്ദേഹത്തിെൻറ മൊഴിയിൽനിന്ന് ജൂൺ 21ന് രാത്രിയോ 22ന് പുലർച്ചെയോ ആണ് മൃതദേഹം ഇവിടെ തള്ളിയത് എന്നാണ് സൂചന ലഭിച്ചത്. പോസ്റ്റ്മോർട്ടത്തിൽ വയറ്റിൽ ചോറിെൻറയും തക്കാളിയുടെയും മറ്റും അവശിഷ്ടം ദഹിക്കാത്ത നിലയിൽ കണ്ടെത്തിയതിനാൽ ഭക്ഷണം കഴിച്ച് നാലു മണിക്കൂറിനുള്ളിലാണ് കൊല നടന്നതെന്നും സ് ഥിരീകരിച്ചിട്ടുണ്ട്. െകാടുവള്ളി സി.െഎ എൻ. ബിശ്വാസിനാണ് കേസിെൻറ അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.