കുമളി: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ കൊന്ന് കുറ്റിക് കാട്ടിൽ തള്ളിയ പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുമളി രണ്ടാംമൈൽ ഹരിഭവനിൽ രാജുവിെൻറ മകൻ ശെന്തിൽകുമാറാണ് (34) കൊല്ലപ്പെട്ടത്. ശെന്തിൽകുമാറിെൻറ മാതൃസഹോദര ി ഭർത്താവും ഇൗ കേസിൽ പൊലീസ് തിരയുന്ന പ്രതിയുമായ വാളാർഡി, ഒമ്പതുസെൻറ് ഭാഗത്ത് പാർവതി ഭവനിൽ ഗുരുസ്വാമി (57) ആണ് തൂങ്ങിമരിച്ചത്.
ശെന്തിൽകുമാറിനെ കാണാതായതായി വെള്ളിയാഴ്ചയാണ് ഭാര്യ മഹേശ്വരി കുമളി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കുമളി പൊലീസ് നടത്തിയ അന്വേഷണത്തിൽ െശന്തിൽകുമാറിെൻറ ഓട്ടോ അട്ടപ്പള്ളത്ത് ഉപേക്ഷിച്ചനിലയിൽ ശനിയാഴ്ച കണ്ടെത്തി. വാളാർഡി, മേപ്പരട്ട് ഏലത്തോട്ടത്തിനു സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് ശെന്തിലിെൻറ മൃതദേഹവും കണ്ടെടുത്തു. അതിനിടെ ഗുരുസ്വാമി ഒളിവിൽപോയി. കൊലപാതകത്തിൽ ഗുരുസ്വാമിയുടെ പങ്ക് വ്യക്തമായിരുന്നു. ഇയാളുടെ വീട്ടിൽ കൊലനടത്തിയ ശേഷം മൃതദേഹം ഏലത്തോട്ടത്തിലൂടെ വലിച്ചിഴച്ച് കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രതിക്കായി തിരച്ചിൽ തുടരുന്നതിനിടെ വാളാർഡിയിലെ വീടിനു സമീപത്തെ കൃഷിയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ ഗുരുസ്വാമിയെ കണ്ടെത്തി.
കൂലിവേലക്കാരനായ ഗുരുസ്വാമി തെൻറ 22 സെൻറ് സ്ഥലത്ത് വീട് നിർമിക്കാൻ മൂന്നുവർഷം മുമ്പ് ഭാര്യാസഹോദരി കൂടിയായ െശന്തിലിെൻറ മാതാവിെൻറ പക്കൽനിന്ന് 1.42 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ തുക സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. 25ന് ഉച്ചയോടെ പണംവാങ്ങാൻ ശെന്തിൽ എത്തിയപ്പോഴാണ് കൊലപാതകം. അന്വേഷണം വഴിതെറ്റിക്കാൻ അയൽവാസി ശരത്തിെൻറ സഹായത്തോട ശെന്തിലിെൻറ ഓട്ടോ അട്ടപ്പള്ളത്ത് ഉപേക്ഷിച്ചു. ശരത്തിനെ പൊലീസ് ചോദ്യംചെയ്തതോടെയാണ് കൊലപാതം വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.