കുന്ദമംഗലം: യുവതിയെ പെരുന്നാൾ ദിനത്തിൽ രാത്രി വെട്ടിക്കൊലപ്പെടുത്തി മുങ്ങിയ ആൾ പിടിയിലായി. മഞ്ചേരി തിരുവാലി മയ്യാരി നാസറിനെയാണ് (46) ചേവായൂർ സി.െഎ കെ.കെ. ബിജുവിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇൗ മാസം ഒന്നിന് രാത്രിയാണ് െപരിങ്ങളത്തെ വാടക വീട്ടിൽ കൊലപാതകം നടന്നത്.
ഭാര്യയെന്ന പേരിൽ കൂടെ താമസിപ്പിച്ചിരുന്ന തലശ്ശേരി കടവത്തൂർ സരോൽപീടിക കൂടൻറവിട റംലയെയാണ് (40) ഇയാൾ വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യം കഴിഞ്ഞ് റോഡിലെത്തി പൂവ്വാട്ട്പറമ്പിലേക്കും അവിടെനിന്ന് മുക്കത്തേക്കും തുടർന്ന് പെരിന്തൽമണ്ണയിലെ സഹോദരെൻറ വീട്ടിലേക്കും പോയ നാസർ ഒരു തെളിവും വാടകവീട്ടിൽ വെക്കാതെയാണ് രക്ഷപ്പെട്ടത്.
നാലു മാസമായി പെരിങ്ങളത്തെ വാടക വീട്ടിൽ താമസിക്കുന്ന ഇവരെക്കുറിച്ച് നാട്ടുകാർക്കും വീടിെൻറ ഉടമക്കും ഒരു വിവരവും ഇല്ലാതിരുന്നതും അന്വേഷണത്തെ തടസ്സപ്പെടുത്തി. എന്നാൽ, ഇവർ കിടന്നുറങ്ങുന്ന മുറിയിലെ തലയിണക്കടിയിൽനിന്ന് ലഭിച്ച മരുന്നിെൻറ കുറിപ്പാണ് പ്രതിയെ പിടികൂടുന്നതിലേക്കെത്തിച്ചത്. ഷുഗർ രോഗിയായ നാസറിന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽനിന്ന് നൽകിയ മരുന്നിെൻറ കുറിപ്പിലെ ‘മയ്യാരി’ എന്ന വീട്ടുപേരാണ് പൊലീസിന് സഹായകമായത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ 23 പ്രൈമറി ഹെൽത്ത് സെൻറുകളിൽ ഇൗ കുറിപ്പ് കാണിച്ച് വിവരമെടുക്കാൻ പൊലീസ് ശ്രമിക്കുകയായിരുന്നു.
ഇൗ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി, തിരുവാലി, വേങ്ങര എന്നിവിടങ്ങളിൽ ‘മയ്യാരി’ വീട്ടുപേർ ഉള്ളതായി മനസ്സിലായത്. ഇതിൽനിന്നാണ് തിരുവാലിയിലെ നാസറിെൻറ വീട്ടിൽ പൊലീസെത്തുന്നത്. ഇതോടെ ഇയാളുടെ കഴിഞ്ഞകാല ജീവിതത്തെപ്പറ്റി മനസ്സിലാക്കാൻ പൊലീസിന് സാധിച്ചു.ഇയാൾ കല്യാണം കഴിച്ചിരുന്നത് തിരൂരിലെ ഉണ്യാൽ സ്വദേശിനിയെയായിരുന്നു. ഇവരുമായി തർക്കത്തിലായിരുന്ന നാസർ പക്ഷേ, ബന്ധം വേർപെടുത്തിയിരുന്നില്ല. ഇവരുടെ വീട്ടിൽവെച്ചാണ് വ്യാഴാഴ്ച രാത്രി 11.30ന് പ്രതിയെ ബലപ്രയോഗത്തിലൂടെ പൊലീസ് പിടികൂടിയത്. ഉണ്യാലിലെ ഭാര്യയിൽ ഇയാൾക്ക് രണ്ട് പെൺകുട്ടികളുണ്ട്.
ഒന്നര വർഷം മുമ്പ് കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ വെച്ചാണ് കടവത്തൂരിലെ റംലയുമായി പരിചയപ്പെടുന്നത്.
അഞ്ചു മക്കളുള്ള റംല അവരുടെ ഭർത്താവുമായി ബന്ധം േവർപിരിഞ്ഞശേഷം സെൻട്രൽ മാർക്കറ്റിൽ അച്ചാർ കച്ചവടത്തിനും ലോട്ടറി ടിക്കറ്റ് വിൽപനക്കും എത്തിയതായിരുന്നു.
നാസറുമായി പരിചയപ്പെട്ട റംല പിന്നീട് ഒന്നിച്ച് താമസിച്ചു. ഇവിടെനിന്നാണ് നാലുമാസം മുമ്പ് പെരിങ്ങളത്തെ വാടക വീട്ടിലെത്തിയത്. ഇവർ തമ്മിൽ ഇടക്കിടെ വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നു. ഹോട്ടലുകളിൽ പാത്രം കഴുകുന്ന ജോലിയും അടിച്ചുവാരുന്ന ജോലിയും ചെയ്തിരുന്ന റംലയുടെ കൈയിലുണ്ടായിരുന്ന പണം ലഭിക്കുന്നതിനാണ് പെരുന്നാൾ ദിവസം തർക്കമുണ്ടായത്. നാസറിന് റംലെയ സംശയവുമുണ്ടായിരുന്നു. ഇതെല്ലാം കൂടിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സി.െഎ കെ.കെ. ബിജു പറഞ്ഞു.
കെ.കെ. ബിജുവിന് പുറമെ മലപ്പുറം പൊലീസിലെ എ.എസ്.െഎ സുഗീഷ്കുമാർ, പൊലീസുകാരായ ബാബു മണാശ്ശേരി, പ്രഭിൻ, പ്രശാന്ത്, ഉസ്മാൻ വയനാട്, മുഹമ്മദലി, അനീഷ്കുമാർ, ദിപുകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തുടർന്ന് പെരിങ്ങളത്തെ വാടക വീട്ടിൽ കൊണ്ടുപോയി പൊലീസ് തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.