നാട്ടിലെത്തിയാല്‍ മതിയായിരുന്നു...

കോട്ടക്കല്‍: ആയുര്‍വേദം പഠിക്കാനത്തെിയ ജര്‍മന്‍ ഡോക്ടര്‍മാരും ദുരിതത്തില്‍. ഒന്ന് നാട്ടിലത്തെിയാല്‍ മതിയായെന്ന നിലപാടിലാണ് ഇവര്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയുര്‍വേദ പഠനത്തിനായി എട്ടംഗ സംഘം കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ എത്തിയത്. ചൊവ്വാഴ്ച  തന്നെ കൈയിലുണ്ടായിരുന്ന യൂറോ 1000, 500 ഇന്ത്യന്‍ നോട്ടുകളാക്കി മാറ്റി. തൊട്ടുപിന്നാലെ ഇവ അസാധുവാക്കി ഉത്തരവുമിറങ്ങി. സ്ഥിതി ഇത്ര ഗുരുതരമാകുമെന്ന് കരുതിയില്ളെന്ന് ഇവര്‍ പറയുന്നു.

എ.ടി.എമ്മില്‍നിന്ന് പിന്‍വലിച്ച സംഖ്യ തീരുകയും ചെയ്തതോടെ പുലിവാല്‍ പിടിച്ച അവസ്ഥ. ബുധനാഴ്ച രാവിലെ എ.ടി.എമ്മിന് അവധിയാണെന്നറിഞ്ഞതോടെ ദുരിതം ഇരട്ടിയായി. ക്രെഡിറ്റ് കാര്‍ഡിലൂടെ സാമ്പത്തിക ഇടപാട് നടത്താന്‍ കഴിയുന്നുണ്ടെങ്കിലും അത്യാവശ്യമായ കാര്യങ്ങള്‍ക്ക് നെട്ടോട്ടമോടുകയാണ്.

ഒരുചായ കുടിക്കണമെങ്കില്‍ പോലും ക്രെഡിറ്റ് കാര്‍ഡ് സംവിധാനമുള്ള ഷോപ്പുകളെ ആശ്രയിക്കണം. ബാങ്കുകള്‍ കയറിയിറങ്ങിയെങ്കിലും പരിഹാരമായില്ല. വിമാനത്താവളങ്ങളില്‍ പോയാല്‍ പണം മാറ്റി കിട്ടുമെന്നായിരുന്നു ബാങ്ക് അധികൃതര്‍ പറഞ്ഞതെന്ന് ഡോ. നെയ്തി ആഗ്നസ് ‘മാധ്യമ’ത്തോട് പറഞ്ഞു. കരിപ്പൂര്‍, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ എത്തണമെങ്കില്‍ വാഹനവാടകക്കും വേണം ആയിരങ്ങള്‍. ഇതോടെ ഈ പരീക്ഷണം വേണ്ടെന്നുവെച്ചു.

 

Tags:    
News Summary - currency ban news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.