നോട്ട് പ്രതിസന്ധി: വാര്‍ഷിക പദ്ധതി പ്രതിസന്ധിയിലേക്ക്

നോട്ട് പ്രതിസന്ധി: വാര്‍ഷിക പദ്ധതി പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍െറ വാര്‍ഷിക പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. 24,000 കോടിയുടെ പദ്ധതിയില്‍ ഇതുവരെ വിനിയോഗം വെറും 5946.37 കോടി രൂപ മാത്രമാണ്. അവശേഷിക്കുന്ന മൂന്നര മാസംകൊണ്ട് 18053.63 കോടി രൂപ ചെലവിടണം. നവംബര്‍ മുതല്‍ വരുമാനം കുത്തനെ ഇടിഞ്ഞിരിക്കെ പദ്ധതി പ്രവര്‍ത്തനത്തിന് പണം കണ്ടത്തെല്‍ സര്‍ക്കാറിന് എളുപ്പമാകില്ല. പദ്ധതി വെട്ടിക്കുറക്കുകയോ വിനിയോഗം നിയന്ത്രിക്കുകയോ ചെയ്യേണ്ടി വരും. എന്നാല്‍, പദ്ധതി വെട്ടിക്കുറക്കില്ളെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

വാര്‍ഷിക പദ്ധതി വിനിയോഗം മിക്ക വര്‍ഷങ്ങളിലും ലക്ഷ്യം കാണുന്നില്ല. സാമ്പത്തിക വര്‍ഷത്തിന്‍െറ ഓരോ പാദത്തിലും നിശ്ചിത ശതമാനം വിനിയോഗിക്കണമെന്നാണ് ചട്ടം. ഇതു പാലിക്കപ്പെടുന്നില്ല. മാര്‍ച്ച് മാസത്തില്‍ കൂട്ട ചെലവിടലാണ് നടന്നുവരുന്നത്. പദ്ധതിയുടെ കാര്യക്ഷമത മെച്ചപ്പെടാന്‍ ഇതില്‍ മാറ്റം വരുത്തണമെന്ന് നിരവധി വിദഗ്ധ സമിതികള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. പതിവുപോലെ ഇക്കുറിയും കൂട്ട ചെലവിടല്‍ ഉണ്ടാകും. എന്നാല്‍, ഇത്തരത്തില്‍ ചെലവിടാന്‍ പണം ലഭ്യമല്ല എന്നതാണ് പുതിയ പ്രശ്നം. 18,000 കോടി രൂപയാണ് വായ്പാ പരിധി. അതില്‍ വലിയൊരു ഭാഗം ഇതിനകം എടുത്തുകഴിഞ്ഞു. 5000 കോടി കൂടി കടമെടുപ്പിന് അനുവദിക്കണമെന്ന് ഇതിനകം സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ചാല്‍ അല്‍പം ആശ്വാസം കിട്ടും. അല്ളെങ്കില്‍ പദ്ധതി പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കും. സംസ്ഥാനത്തിന്‍െറ നികുതി വരുമാനവും കുറഞ്ഞിട്ടുണ്ട്. അടുത്ത മാസങ്ങളിലും ഈ കുറവ് പ്രതിഫലിക്കും.

ഡിസംബര്‍ ഒമ്പതു വരെയുള്ള കണക്കു പ്രകാരം സമീപകാലത്തെ ഏറ്റവും താഴ്ന്നനിലയിലാണ് ഇക്കുറി പദ്ധതി വിനിയോഗം. വെറും 24.78 കോടി. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 35.81 ശതമാനം, 14-15ല്‍ 35.38, 13-14ല്‍ 35.48, 12-13ല്‍ 37.74 എന്നിങ്ങനെയായിരുന്നു വിനിയോഗം. ഇടത് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കുമെന്ന് അവകാശപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം ദയനീയമാണ്. വെറും 9.38 ശതമാനം. 5,500 കോടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചത്. എന്നാല്‍, വിനിയോഗിച്ചത് വെറും 515.95 കോടി. വന്‍കിട പദ്ധതികള്‍ക്ക് വേണ്ടി ഇക്കുറി നീക്കിവെച്ചത് 2383.48 കോടി രൂപയാണ്. അതില്‍നിന്ന് ഇതുവരെ ഒരു പൈസ പോലും വിനിയോഗിച്ചിട്ടില്ല.

നിയമവകുപ്പാണ് ഒരു പൈസയും ചെലവിടാത്ത മറ്റൊരു വകുപ്പ്. ഭക്ഷ്യപൊതുവിരണം(3.86 ശതമാനം), ആഭ്യന്തരം (5.98), ആസൂത്രണം (7.78), തുറമുഖം (13.27), നികുതി (14.04), പരിസ്ഥിതി (16.89), ഉന്നതവിദ്യാഭ്യാസം (16.92), സഹകരണം (18.87) എന്നിങ്ങനെയാണ് പിന്നില്‍ നില്‍ക്കുന്ന മറ്റു വകുപ്പുകള്‍. പതിവുപോലെ പൊതുമരാമത്ത് വകുപ്പാണ് പദ്ധതി വിനിയോഗത്തില്‍ 81.60 ശതമാനവുമായി മുന്നില്‍. 1286.04 കോടിയുടെ ബജറ്റ് വിഹിതത്തില്‍ 1049.39 കോടിയും ഇതിനകം ചെലവിട്ടു. രണ്ടാം സ്ഥാനത്തുള്ള ധനകാര്യ വകുപ്പ് 70.84 ശതമാനം വിനിയോഗിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്കര വകുപ്പ് 70.58, കായികവും യുവജനകാര്യവും 67.89, തൊഴില്‍ 48.12, ഊര്‍ജം 42.28 എന്നിങ്ങനെയാണ് വിനിയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന വകുപ്പുകളുടെ സ്ഥിതി. സംസ്ഥാന പദ്ധതിയും തദ്ദേശ വിനിയോഗവും കുറഞ്ഞിരിക്കുമ്പോള്‍തന്നെ കേന്ദ്ര പദ്ധതികള്‍ അല്‍പം മെച്ചപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - currency crisis will affected anual planning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.