പെരുന്നാൾ അവധി റദ്ദാക്കിയ ഉത്തരവ് തിരുത്തി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും

പെരുന്നാൾ അവധി റദ്ദാക്കിയ ഉത്തരവ് തിരുത്തി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും

തിരുവനന്തപുരം: പെരുന്നാൾ അവധി റദ്ദാക്കിയ ഉത്തരവ് തിരുത്തി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും. വിവാദമായതോടെയാണ് നടപടി.

ഉത്തരവിൽ അവധി ആവശ്യപ്പെട്ടാലും അനുവദിക്കരുത് എന്ന ഭാഗം റദ്ദാക്കി. അവധി ആവശ്യപ്പെടുന്നവർക്ക് അനുവദിക്കാമെന്നാണ് പുതിയ സർക്കുലറിൽ പറയുന്നത്. ചെറിയ പെരുന്നാൾ അടക്കം മൂന്നുദിവസങ്ങളിൽ ജോലിക്ക് പ്രവേശിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി കേന്ദ്ര പരോക്ഷ നികുതി വകുപ്പിന്‍റെയും കസ്റ്റംസിന്‍റെയും ഉത്തരവിറക്കിയത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.

മാർച്ച് 29, 30, 31 തീയതികളിൽ ആർക്കും അവധി അനുവദിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. സി.സി.ഒ അസിസ്റ്റന്‍റ് കമീഷണറായ സാബു സെബാസ്റ്റ്യനാണ് ഉത്തരവിറക്കിയത്. മാർച്ച് 31നോ ഏപ്രിൽ ഒന്നിനോ ആണ് ചെറിയ പെരുന്നാൾ പ്രതീക്ഷിക്കുന്നത്.

പുതുതായി പുറത്തിറക്കിയ സർക്കുലർ പ്രകാരം അന്നേ ദിവസം പ്രവർത്തി ദിനമായി തന്നെ രേഖപ്പെടുത്തും. എന്നാൽ അവധി ആവശ്യപ്പെടുന്നവർക്ക് നൽകരുത് എന്ന പരാമർശം റദ്ദാക്കിയിട്ടുണ്ട്.

Tags:    
News Summary - Customs have reversed the order cancelling the Eid holidays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.