ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടത്തിയ കശ്മീർ സന്ദർശനത്തെക്കുറിച്ചുള്ള മുസ്ലിം ലീഗിന്‍റെയ ും മായാവതിയുടെയും വിമർശനം അർഥശൂന്യമാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. 'മീഡിയവൺ' ചാനലിന് നൽകിയ അഭിമുഖത്തിലാ ണ് ഡി. രാജ ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലിം ലീഗും മായാവതിയും ഉയർത്തിയ വിമർശനങ്ങൾ അർഥ ശൂന്യമാണ്. ഡൽഹിയിലും പ്രതിപക്ഷ സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അതിൽ പങ്കെടുക്കാതിരുന്നവർ അവരുടെ നിലപാട് വ്യക്തമാക്കണം -ഡി. രാജ പറഞ്ഞു.
ജനാധിപത്യപരമായ അവകാശം ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ കശ്മീർ സന്ദർശനം. അക്കാര്യത്തിലെ വിമർശനങ്ങളെ കാര്യമാക്കുന്നില്ല. കശ്മീരിലെ കേന്ദ്ര സർക്കാറിന്‍റെ നയങ്ങളെ ഇനിയും തുറന്നുകാട്ടും. അംബേദ്കർ ആർട്ടിക്ക്ൾ 370 എതിർത്തിരുന്നു എന്ന് പറയുന്നവർ തെളിവ് ഹാജരാക്കണമെന്നും ഡി. രാജ പറഞ്ഞു.
ആർട്ടിക്ക്ൾ 370 റദ്ദാക്കിയതിനെ തുടർന്ന് മേഖലയിലെ അവസ്ഥ നേരിട്ടറിയാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡി. രാജ ഉൾപ്പെടെ 11 പ്രതിപക്ഷ പാർട്ടി നേതാക്കളാണ് കശ്മീർ സന്ദർശിക്കാൻ പുറപ്പെട്ടത്. എന്നാൽ, ഇവരെ കശ്മീരിൽ പ്രവേശിക്കാൻ സമ്മതിക്കാതെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞ് ഡൽഹിയിലേക്ക് തിരിച്ചയക്കുകയായിരുന്നു. പ്രതിപക്ഷ നേതാക്കളുടെ സന്ദർശനം രാഷ്ട്രീയ നാടകമാണെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് സാബിർ ഗഫാർ പ്രതികരിച്ചിരുന്നു. നേതാക്കളെ തടയുമെന്ന് അറിയാമായിരുന്നതിനാലാണ് ലീഗ് നേതാക്കൾ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.