കൊടുങ്ങല്ലൂര്‍: ശിൽപകലയുടെ ‘തമ്പുരാനെ’ ശിൽപമാക്കി സമ്മാനിച്ച് ഒരു അവിസ്മരണീയ ജന്മദിനാഘോഷം. ശിൽപിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്റെ അമ്പതാം പിറന്നാൾ ആലോഷമാണ് കൊടുങ്ങല്ലൂരിന് അവിസ്മരണീയ അനുഭവമായി മാറിയത്. കൊടുങ്ങല്ലൂർ ദര്‍ബാര്‍ കണ്വെൻഷൻ സെന്ററില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷത്തിന് സിനിമ, സീരിയല്‍, നാടകം, മിമിക്രി, സംഗീതം, മാജിക്, ചിത്രകല, ശില്പകല, കാര്‍ട്ടൂണ്‍ എന്നിങ്ങനെ നിരവധി മേഖലകളിലുള്ളവരുടെ സാന്നിധ്യത്താൽ ഏറെ ശ്രദ്ധേയമായി. കണ്ണൂരില്‍ നിന്നെത്തിയ ശിൽപി ഉണ്ണി കാനായി നിര്‍മിച്ച സുരേഷിന്റെ ഫൈബര്‍ ശില്പം ചടങ്ങില്‍ സമ്മാനിച്ചു. മൂന്നടിയോളം വലുപ്പത്തില്‍ നിര്‍മിച്ച ഡാവിഞ്ചി സുരേഷിന്റെ മുഖവും വരക്കാനുപയോഗിക്കുന്ന ബ്രഷുകള്‍ ഇട്ടുവെക്കുന്ന കുടവും ഉള്‍പ്പെട്ട ശില്പം ചടങ്ങിന് സവിശേഷത പകർന്നു.
നടന് സലീം കുമാറും ഗായകനും നടനുമായ സമദ് സുലൈമാന്‍, ഡിവൈ.എസ്.പി സലീഷ് എന്നിവരും ജന്മദിനാഘോഷത്തിൽ പങ്കെടുത്തു. മന്ത്രി ആര്. ബിന്ദു, ബെന്നി ബെഹന്നാന് എം.പി, ഇ.ടി. ടൈസന് എം.എൽ.എ, സംവിധായകരായ കമല്‍ ലാല്‍, നാദിര്‍ഷ, ഷാജോണ്‍ തുടങ്ങി നിരവധി പേരാണ് വീഡിയോയിലൂടെ സുരേഷിന് ആശംസകള്‍ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.