ആലപ്പുഴ: നിയമസഭയിൽ പിണറായി സർക്കാറിനെ പുകഴ്ത്തി കവിത ചൊല്ലി ദലീമ ജോജോ എം.എൽ.എ. സ്വന്തമായെഴുതിയ കവിതയാണ് അരൂർ എം.എൽ.എയും ഗായികയുമായ ദലീമ സഭയിൽ ചൊല്ലിയത്.
കവിതയിങ്ങനെ: ''ഉടയുന്ന ഭൂമിക്ക് ഉടലേകുവാൻ കൊതിച്ചതിസ്നേഹിയാം ഒരു കവിയുടെ മാനസം. (2)നിന്നെ ഞാൻ സ്നേഹിച്ച പോലൊരു ജന്മവും ഇല്ലെനി സ്വർഗം തരുമെന്ന് ചൊല്ലിടാം''. തുടർന്ന് കാവ്യാത്മക ഭാഷയിൽ തന്‍റെ കവിതക്ക് വിശദീകരണവും ദലീമ നൽകി.
എന്‍റെ ഭൂമി എന്‍റെ കേരളമാണെന്നും കവിതയിൽ പറഞ്ഞ കവി പിണറായി സർക്കാരാണെന്നും ദലീമ പറഞ്ഞു. പിണറായി സർക്കാർ അധികാരത്തിലെത്തുന്നത് വരെ കേരളം നീതി കിട്ടാതെ പിടയുകയായിരുന്നു. കേരളം ആരോഗ്യരംഗത്ത് ലോകത്തിന് മാതൃകയാണ്. കേരളത്തിൽ രോഗം വരുന്നതിൽ ആർക്കും ഭയമില്ല. സർക്കാർ ഓരോ മനുഷ്യനും കാവൽ നിൽക്കുകയാണെന്നും ദലീമ തുടർന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.