ശാസ്താംകോട്ട: സംസ്കരിക്കാൻ ഇടമില്ലാത്തതിനാൽ ഏഴ് ദിവസമായി മോർച്ചറിയിൽ സൂക്ഷിക് കുന്ന കുന്നത്തൂർ തുരുത്തിക്കര കൊല്ലാറയിൽ അന്നമ്മയുടെ (75) മൃതദേഹം മാർത്തോമ അടൂർ സഭ ഭ ദ്രാസനത്തിന് കീഴിലെ ഏതെങ്കിലും പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ ധാരണ. പള്ളി സെമി ത്തേരി, സംസ്കാര ശുശ്രൂഷ എന്നിവ സംബന്ധിച്ച് അടൂർ ഭദ്രാസനാധിപൻ അബ്രഹാം മാർ പൗലോസ് എപ ്പിസ്കോപ്പ തീരുമാനിക്കും.കുന്നത്തൂർ താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ കോവൂർ കുഞ്ഞുമോ ൻ എം.എൽ.എ വിളിച്ച സർവകക്ഷി യോഗത്തിലാണ് തീരുമാനം. തുരുത്തിക്കര യെരുശലേം മാർത്തോമാ സഭ അംഗമായ അന്നമ്മയുടെ മൃതദേഹം തുരുത്തിക്കരയിൽ തന്നെയുള്ള സവർണ മാർത്തോമാ ഇടവകയായ ഇമ്മാനുവേൽ പള്ളി സെമിത്തേരിയിൽ അടക്കാൻ സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് അന്നുമുതൽ മോർച്ചറിയിൽ സൂക്ഷിച്ചത്.
കഴിഞ്ഞ 14നായിരുന്നു മരണം. സെമിത്തേരിയിൽ സ്ഥലമില്ലെന്ന കാരണം പറഞ്ഞാണ് ഒരേ സഭ വിശ്വാസി ആയിരുന്നിട്ടും ഇടം നിഷേധിച്ചത്. രണ്ട് ഇടവകകളിലെയും പുരോഹിതൻ ഒരാൾ തന്നെയാണ്. ദലിത് ക്രൈസ്തവർ അടക്കം സമൂഹത്തിലെ പത്തോളം പാർശ്വവൽകൃത സഭകളുടെയും സമുദായങ്ങളുടെയും ശവമടക്ക് കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന മർഖലയാണ് ജനവാസം കുറഞ്ഞ തുരുത്തിക്കര.
ഇവിടത്തെ മൃതദേഹ സംസ്കരണത്തിനെതിരെ ശാസ്താംകോട്ട പഞ്ചായത്ത് സ്വദേശിയും ബി.ജെ.പി പ്രവർത്തകനുമായ രാജേഷ് പരാതിപ്പെട്ടതിനെതുടർന്ന് 2014 ജൂണിൽ കലക്ടർ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ശാസ്ത്രീയമായി ശവക്കോട്ട സജ്ജീകരിക്കാനുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ഇതുപ്രകാരം ചുറ്റുമതിൽ കെട്ടാൻ ചെന്ന സഭ, സമുദായ പ്രവർത്തകരെ പരാതിക്കാരും സംഘവും ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു.
തുടർന്ന് മാർത്തോമ സഭയിലെ ദലിത് ഇടവകയായ യെരുശലേം പള്ളിയിൽ മരണമടയുന്ന വിശ്വാസികളുടെ മൃതദേഹങ്ങൾ ഇമ്മാനുവേൽ ഇടവക പള്ളിയിൽ അടക്കാൻ അനുവദിച്ചു. ഇത് ഇനി തുടരാൻ കഴിയില്ലെന്ന് പള്ളി അധികൃതർ നിലപാടെടുത്തതോടെയാണ് പ്രതിസന്ധിയുണ്ടായത്. അതേസമയം മേഖലയിലെ സാംബവ സമുദായ അംഗങ്ങളുടെ മൂന്ന് മൃതദേഹങ്ങൾ അതത് വീടുകളുടെ അടുക്കള പൊളിച്ചാണ് സംസ്കരിച്ചത്. സർവകക്ഷി യോഗത്തിനിടെ കോവൂർ കുഞ്ഞുമോൻ എം.എൽ.എ മാർത്തോമ സഭ ഭദ്രാസനാധിപനുമായി സംസാരിച്ചു.
അദ്ദേഹത്തിെൻറകൂടി സമ്മതത്തോടെയാണ് തീരുമാനം. കലക്ടർ നിർദേശിച്ച പ്രകാരമുള്ള സെമിത്തേരി ആറ് മാസത്തിനുള്ളിൽ സഭകളുടെ നേതൃത്വത്തിൽ നിർമിക്കും.
തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി, വിേല്ലജ് ഓഫിസർ, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർ ജോലികൾ മോണിറ്റർ ചെയ്യും. നിയമസാധുതയില്ലാത്ത തടസ്സവാദങ്ങളുമായി എത്തുന്നവരെ നിയമാനുസൃതം നേരിടുമെന്ന് ഉദ്യോഗസ്ഥൻ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.