കോഴിക്കോട്: വിനോദയാത്രക്കിടെ സ്കൂൾ വിദ്യാർഥികൾ ബസിന് മുകളിൽ പൂത്തിരിയും പടക്കവും കത്തിച്ച് അപകടകരമാംവിധം ആഘോഷം നടത്തിയ ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് താമരശേരി കോരങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ വിനോദയാത്രക്കിടെയാണ് അപകടകരമായ ആഘോഷം നടന്നത്.
ഒരു വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിെൻറ ഭാഗമായാണ് നിർത്തിയിട്ട ബസിന് മുകളിൽ പടക്കവും പൂത്തിരിയും കത്തിച്ചത്. ഡിസംബർ ഒന്നിന് ബംഗളൂരുവിലേക്ക് യാത്രപോയ സംഘത്തിെൻറ ആഘോഷ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ടൂറിസ്റ്റു ബസുകളിലെ പരിശോധനയില്‍ ഇളവ് വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗാതാഗതമന്ത്രി എ.കെ ശശീന്ദ്രന് പ്രതികരിച്ചു. സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ നിരന്തരം നിയമലംഘനം നടത്തുകയാണെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.