തിരുവനന്തപുരം: മകളുടെ വിവാഹ ആഭരണങ്ങളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചാരണത്തിനെതിരെ മറുപടിയുമായി ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി രംഗത്ത്. ഈ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും, ജി.എസ്.ടി അടച്ചാണ് ആഭരണങ്ങള്‍ വാങ്ങിയത് എന്നും സുരേഷ് ഗോപി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തിലാണ് ഈ പോസ്റ്റ് എന്ന് പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപിയുടെ പ്രതികരണം ആരംഭിക്കുന്നത്. . ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങള്‍ അതിന്‍റെ ഓരോ ഭാഗവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണെന്ന് ഞാൻ വ്യക്തമാക്കുകയാണ്.
ജിഎസ്ടിയും മറ്റെല്ലാ നികുതികളും നല്‍കി എല്ലാം ബില്ലും കൃത്യമായി അടച്ചു വാങ്ങിയതാണ് അവ. അതിന്‍റെ ഡിസൈനർമാർ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. ഒരു മെറ്റീരിയൽ ഭീമയിൽ നിന്നുള്ളതായിരുന്നു. ദയവായി ഇത്തരം പ്രചരണങ്ങള്‍ നിർത്തുക, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കാന്‍ കഴിയില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.