കോഴിക്കോ​െട്ട ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ ഫോൺ അലർജി

കോഴിക്കോട്​: സിറ്റി പൊലീസി​​​​െൻറ ചുമതല വഹിക്കുന്ന കോഴിക്കോ​െട്ട ഉദ്യോഗസ്​ഥർക്ക്​ ​ഒൗദ്യോഗിക ഫോണിൽ  സംസാരിക്കാൻ മടി. ​നഗരത്തി​​​​െൻറ ക്രമസമാധാന ചുമതല വഹിക്കുന്ന ഡെപ്യൂട്ടി പൊലീസ്​  കമീഷണർ മെറിൻ ജോസഫും കമീഷണർ എസ്​. കാളിരാജ്​ മഹേഷ്​ കുമാറുമാണ്​​ നിരവധി തവണ  വിളിച്ചാലും ഫോൺ എടുക്കാത്തത്​. ത​​​​െൻറ കീഴിലുള്ള അസി. കമീഷണർമാരോടും സി.െഎമാരോടും എസ്​.​െഎമാരോടും ഇക്കാര്യത്തിൽ ജാഗ്രത പുലർത്താൻ നിർദേശി​േക്കണ്ട  ഉദ്യോഗസ്​ഥയായ ഡി.സി.പിയാണ്​ ഒൗദ്യോഗിക ഫോണിൽ സംസാരിക്കാൻ വിമുഖത കാട്ടുന്നത്​.  

കഴിഞ്ഞ ദിവസം ഒൗദ്യോഗികാവശ്യാർഥം ഡി.സി.പിയുടെ ഒൗദ്യോഗിക മൊബൈൽ നമ്പറിലേക്ക്​ (9497990109) മാധ്യമപ്രവർത്തകൻ പകൽ എട്ടുതവണ  വിളിച്ചിട്ടും ഫോൺ എടുത്തില്ല.  ഉദ്യോഗസ്​ഥ യോഗത്തിലോ മറ്റോ ആയിരിക്കുമെന്ന്​ കരുതി രാത്രി 10.20 ന്​  വീണ്ടും വിളിച്ചപ്പോൾ കാര്യങ്ങളെല്ലാം അഞ്ചുമണിക്ക്​ മുമ്പ്​ സംസാരിക്കണമെന്നു പറഞ്ഞ്​​ കയർക്കുകയായിരുന്നു.  നേരത്തേ എട്ടുതവണ ശ്രമിച്ചിട്ടും ഫോൺ എടുക്കാത്തതിനാലാണ്​  വിളിച്ചതെന്ന്​ അറിയിച്ചപ്പോൾ അവർ തർക്കിച്ചു. പൊലീസുകാരു​െട നമ്പറിലേക്ക്​ സഹായംതേടി എപ്പോൾ  വേണമെങ്കിലും വിളിക്കാമെന്ന്​ പറയാറു​ണ്ടല്ലോ എന്ന്​ ചോദിച്ചപ്പോൾ ഫോൺ കട്ടാക്കുകയും  ചെയ്​തു. ഉത്തരമേഖല ഡി.ജി.പി രാജേഷ്​ ദിവാനോട്​ ഇതുസംബന്ധിച്ച്​ പരാതി പറഞ്ഞെങ്കിലും  സ്വഭാവത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഡി.ജി.പി ലോക്​നാഥ്​ ബഹ്​റക്കും ചിലർ പരാതി അയച്ചിട്ടുണ്ട്​.

നഗരത്തിലെ സ്​ത്രീസുരക്ഷ പരിശോധിക്കാൻ ഒൗദ്യോഗിക സംവിധാനങ്ങൾ പൂർണമായും ഒഴിവാക്കി  രാത്രി ഒറ്റക്ക്​ സഞ്ചരിക്കുകവരെ ചെയ്​ത ഡി.സി.പി സഹായംതേടാനും രഹസ്യവിവരങ്ങൾ  നൽകാനും വിളിക്കു​േമ്പാൾ ഫോൺ എടുക്കാത്തത്​ എന്തുകൊ​ണ്ടാ​െണന്ന ചോദ്യവും   ഉയർന്നിട്ടുണ്ട്​.   പൊലീസി​​​​െൻറ സേവനത്തിന്​ 24 മണിക്കൂറും  ഫോണിൽ ബന്ധപ്പെടാമെന്ന്​ ​സ്​കൂളുകളിലേയും റെസിഡൻറ്​സ്​ അസോസിയേഷ​​​​െൻറയും  പരിപാടികളിൽ പ​െങ്കടുക്കു​േമ്പാൾ ഡി.സി.പി  പറയാറുമുണ്ട്​. നേരത്തേ ഡി.സി.പി ആയിരുന്ന ഡി. സാലി, പി.ബി. രാജീവ്​ അടക്കമുള്ളവർ  ഫോൺ  അറ്റൻഡ്​ ​െചയ്യുകയും യോഗത്തിലോ മറ്റോ ആണെങ്കിൽ തിരിച്ചുവിളിക്കുകയും  ചെയ്യാറുണ്ടായിരുന്നു. കമീഷണർ എസ്​. കാളിരാജ്​ മഹേഷ്​കുമാറി​​​െൻറ ഒൗദ്യോഗിക മൊബൈൽ  നമ്പറിലേക്ക്​ (9497996989) വിളിച്ചാലും അപൂർവമായി മാത്രമേ എടുക്കൂ. ചിലപ്പോൾ പി.എയെ  ഫോൺ ഏൽപിക്കാനുള്ള മാന്യത അദ്ദേഹം പുലർത്താറുണ്ട്​. 

പൊലീസുകാരെ ഏതുസമയവും ആർക്കും നേരിട്ട്​ വിളിക്കാൻ വേണ്ടിയാണ്​ എസ്​.​െഎ, സി.​െഎ,  എ.സി, ഡി.സി.പി, കമീഷണർ തുടങ്ങിയവർക്കെല്ലാം  ഒൗദ്യോഗിക മൊബൈൽ  നമ്പർ ആഭ്യന്തരവകുപ്പ്​ അനുവദിച്ചത്​. നിലവിൽ ഡി.ജി.പി, എ.ഡി.ജി.പി, ​െഎ.ജി  റാങ്കിലുള്ള ഋഷിരാജ്​ സിങ്​, കെ. വിനോദ്​കുമാർ, സജീവ്​ പട്​​േജാഷി, പി. വിജയൻ, എൻ. ശങ്കർ  റെഡ്ഡി, എസ്​. ശ്രീജിത്ത്​ അടക്കമുള്ളവർ നേരത്തേ കോഴിക്കോട്​ കമീഷണറായിരുന്നു. ഇവരെല്ലാം  എപ്പോൾ വിളിച്ചാലും ഫോണെടുക്കുന്നവരായിരുന്നുവെന്നും കാളിരാജ്​ മ​േഹഷ്​കുമാറും മെറിൻ  ജോസഫും എത്തിയതോടെയാണ്​ സാഹചര്യം മാറിയതെന്നുമാണ്​ പരാതി. അസി. കമീഷണർമാർ, സി.​െഎമാർ, എസ്​.​െഎമാർ തുടങ്ങിയവർ  ഫോണെടുക്കാത്തതിനെതിരെ വ്യാപക പരാതി ഉയരുകയും ചില റെഡിഡൻറ്​സ്​ അസോസിയേഷൻ  ഭാരവാഹികൾ  ഇക്കാര്യം  ശ്രദ്ധയിൽപ്പെടുത്തുകയും  ചെയ്​തതോടെയാണ്​ അൽപമെങ്കിലും പരിഹാരമുണ്ടായത്​.

റെസിഡൻറ്സ്  അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീസുരക്ഷ ക്ലാസെടുത്ത എസ്.െഎ എപ്പോൾ  വേണമെങ്കിലും തന്നെ വിളിക്കാമെന്ന് പറഞ്ഞ് മൊബൈൽ നമ്പർ നൽകിയിരുന്നു. വീടിനടുത്തെ മദ്യപരുടെ ശല്യം പറയാൻ ഒരു യുവതി അഞ്ചുതവണ വിളിച്ചിട്ടും ഇൗ നമ്പർ അറ്റൻഡ്  ചെയ്യാതിരുന്നതും പരാതിക്കിടയാക്കിയിരുന്നു.   ഇനി ആവർത്തിക്കില്ലെന്ന് പിന്നീട്  എസ്.െഎ ഉറപ്പുനൽകുകയായിരുന്നു. നഗരത്തിൽ എവിടെ ലഹരി ഉൽപന്നങ്ങൾ പിടിച്ചാലും  കമീഷണർക്കും ഡി.സി.പിക്കും ലഭിച്ച രഹസ്യ വിവരത്തി​​​െൻറ അടിസ്ഥാനത്തിൽ നടത്തിയ  പരിശോധനയിൽ ലഭിച്ചത് എന്നാണ് ഒൗദ്യോഗികഭാഷ്യം.  ഫോൺേപാലും എടുക്കാത്ത ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം  കിട്ടി എന്ന് പറയുന്നത് സംശയകരമാണെന്നും ആക്ഷേപക്കാർ ചൂണ്ടിക്കാട്ടുന്നു. 


 

Tags:    
News Summary - dcp merin joseph do not attend phone call -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.