പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത നിലയില്‍, നവജാത ശിശുവിന്‍റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

കൊയിലാണ്ടി: നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊയിലാണ്ടി നെല്യാടി പുഴയിൽ കളത്തിൻ കടവ് ഭാഗത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച പുലർച്ച മത്സ്യബന്ധനത്തിനു പോയവരാണ് പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നവജാത ശിശുവിന്‍റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെള്ളത്തിൽ എന്തോ പൊങ്ങി കിടക്കുന്നത് കണ്ട് അടുത്ത് ചെന്നപ്പോഴാണ് മൃതദേഹമാണെന്ന് മനസിലായതെന്ന്​ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ഒരു ദിവസത്തെ വളർച്ച മാത്രമെ ഉണ്ടാവൂ എന്നാണ് കരുതുന്നത്​. കൊയിലാണ്ടി എസ്.ഐ മണിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയും മൃതദേഹം കരക്കെത്തിച്ച്​ കോഴിക്കോട് മെഡിക്കൽ കോളജ്​ മോർച്ചറിയിലെക്ക് മാറ്റുകയും ചെയ്തു. പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​

Tags:    
News Summary - dead body of infant found in river at koyilandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.