???????????? ???????? ?????? ?????????? ?????????? ??? ?????????????? ??.??

പ്രവാസികളുടെ സങ്കടം ഓൺലൈനിൽ ഒഴുകി; എം.പി കേട്ടിരുന്നു, മൂന്നേകാൽ മണിക്കൂർ

ഇടുക്കി: കോവിഡ് 19മായി ബന്ധപ്പെട്ട് പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടലുകൾ നടത്തുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഇൻകാസ് ദുബൈ ഇടുക്കി കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള ഇൻകാസ് ഇടുക്കി കമ്മിറ്റികൾ, ദുബൈ കെ.എം.സി.സി ഇടുക്കി കമ്മിറ്റി പ്രതിനിധികൾ, യു.കെ, യു.എസ്.എ, അയർലൻഡ്​, സ്വിറ്റ്സർലൻഡ്, ജർമനി, ഫ്രാൻസ്, ഇറ്റലി, ഡെൻമാർക്ക്‌, സ്വീഡൻ, ഓസ്ട്രിയ, ആസ്ട്രേലിയ, ബഹ്‌റൈൻ, സൗദി, ഖത്തർ, ഒമാൻ, കുവൈത്ത്​ തുടങ്ങിയ രാജ്യങ്ങളിലുള്ള ഇടുക്കിക്കാർ തങ്ങളുടെ ആശങ്കകളും നിർദേശങ്ങളും പങ്കു​െവച്ചു. യാത്ര നിയന്ത്രണം കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത ഗർഭിണികൾ, രോഗികൾ, വിദ്യാർഥികൾ, വിസ കാലാവധി കഴിഞ്ഞവർ എന്നിവരുടെ പ്രശ്നങ്ങൾ എം.പിയുടെ ശ്രദ്ധയിൽപെടുത്തി. ഇൻകാസ് ദുബൈ ഇടുക്കി കമ്മിറ്റി പ്രസിഡൻറ്​ അഡ്വ. അനൂപ് ബാലകൃഷ്ണപിള്ള മോഡറേറ്റർ ആയിരുന്നു. 

ഇൻകാസ് യു.എ.ഇ പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരിൽ, ആക്ടിങ് പ്രസിഡൻറ് ടി.പി. രവീന്ദ്രൻ, ദുബൈ പ്രസിഡൻറ് നദീർ കാപ്പാട്, ഐ.ഒ.സി ഗ്ലോബൽ ഇവൻറ്​സ്​ കോഓഡിനേറ്റർ അനുര മത്തായി, സോജൻ ജോസഫ്, സാബു അഗസ്​റ്റിൻ, സിജു ചെറിയാൻ, സണ്ണി മണർകാട്, അബ്​ദുൽ ഹമീദ് നിസാം, സൈദാലി കോരത്ത്, സൽമാൻ മണപ്പാടൻ, ജിജോ നെയ്യശ്ശേരി, ജോയ് കൊച്ചാട്ട്, സിറോഷ്, ഷാബിറ്റ് ടോം കല്ലറക്കൽ, അനീഷ് എബ്രഹാം, അഡ്വ. സിജോ ഫിലിപ്പ്, നൗഷാദ് കാരകുന്നേൽ, ഡാനിമോൻ കുര്യാക്കോസ്, ബോബി മാത്യു, ബിജേഷ് ജോൺ, ഷൈജു ജോസഫ്, അമൽ ചെറുചിലമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Dean Kuriakose mp chated online with expats nearly three hours about their problems- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.