മോഡലുകളുടെ മരണം: പാർട്ടിയിൽ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും

കൊച്ചി: മോഡലുകളുടെ അപകടമരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചന്‍റെ ലഹരിപാർട്ടിയിൽ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും. ലഹരി മരുന്ന് ഉപയോഗിച്ചാൽ ആറ് മാസം വരെ മുടിയിലും നഖത്തിലും അതിന്‍റെ അംശമുണ്ടാവും. ഇവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തെളിയിക്കാനാണ് നഖവും മുടിയും പരിശോധിക്കുന്നത്.

കേസ് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകൾ ആവശ്യമാണ്. ലഹരി പാർട്ടിയുടെ വീഡിയോയും സൈജുവിന്‍റെ മൊഴിയുമാണ് പൊലീസിന്‍റെ പക്കലുള്ളത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് ലഹരിപാർട്ടിയിൽ പങ്കെടുത്തവരുടെ മുടിയും നഖവും വിധേയരാക്കാൻ തീരുമാനിച്ചത്.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാട്ടിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഫ്ലാറ്റുകളിലും റിസോർട്ടുകളിലും ലഹരിപ്പാർട്ടികൾ നടന്നെന്ന സൈജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസും എക്സൈസും സംഘങ്ങളായി തിരിഞ്ഞ് കൊച്ചിയിലെ വിവിധിയടങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

Tags:    
News Summary - Death of models: The nails and hair of the party participants will be examined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT