കോഴിക്കോട്: ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് 32 വർഷം തികയുമ്പോൾ വരുന്ന ഡിസംബർ 6 ഫാഷിസ്റ്റ് വിരുദ്ധദിനമായി ആചരിക്കാൻ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ‘ഓർമയിൽ ജ്വലിക്കുന്നു; ഇന്നും ബാബരി മസ്ജിദ്’ എന്ന പ്രമേയവുമായി അന്നേ ദിവസം വൈകീട്ട് സംസ്ഥാന വ്യാപകമായി മണ്ഡലം തലങ്ങളിൽപ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരെ പരിപാടിയിൽ പങ്കെടുപ്പിക്കും.
ബാബരിയുടെ വിഷയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയാണ് ന്യൂനപക്ഷങ്ങളോട് രാജ്യത്തെ വ്യവസ്ഥിതി കാട്ടിയതെന്നും അതിന്റെ ഓർമകളെ മറവിയിലേക്ക് തള്ളുന്നത് മഹാപാതകമാവുമെന്നും പാർട്ടി സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
മതേതരത്വത്തിന്റെ പ്രതീകമായ ബാബരി മസ്ജിദിനെ കാത്തുസൂക്ഷിക്കാൻ ഐ.എൻ.എൽ സ്ഥാപക നേതാവ് ഇബ്രാഹീം സുലൈമാൻ സേട്ടിനെ പോലെ ഇന്ത്യയിൽ ഒരു നേതാവും പരിശ്രമിക്കുകയോ ത്യാഗങ്ങൾ സഹിക്കുകയോ ചെയ്തിട്ടില്ല. ഐ.എൻ.എല്ലിന്‍റെ രൂപീകരണത്തിന് നിമിത്തമായത് ബാബരി വിഷയത്തിൽ സുലൈമാൻ സേട്ട് സ്വീകരിച്ച തത്ത്വാധിഷ്ഠിത നിലപാടും ആദർശധീരതയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.