പ്രതീകാത്മക ചിത്രം

കോവിഡ് പ്രോട്ടോകോൾ പാലിച്ച്​ തൃശൂർ പൂരം നടത്താൻ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ തൃ​ശൂ​ർ പൂ​രം മി​ക​ച്ച നി​ല​യി​ൽ ആ​ഘോ​ഷി​ക്കാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു. ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണൻ അ​ധ്യ​ക്ഷ​നായിരുന്നു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ൽ പൂ​രം എ​ല്ലാ​വി​ധ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ​യും ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. വി​വി​ധ വ​കു​പ്പു​ക​ൾ പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ർ​ത്തി​യാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും അ​നു​മ​തി​യും സ​മ​യ​ബ​ന്ധി​ത​മാ​യി നേ​ടി ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഏ​പ്രി​ൽ പ​കു​തി​യോ​ടെ മ​ന്ത്രി​ത​ല യോ​ഗം ചേ​ർ​ന്ന് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും.

Tags:    
News Summary - Decision to hold Thrissur Pooram following Kovid protocol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.