വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി തുറക്കാൻ തീരുമാനം

തിരുവനന്തപുരം: മാസങ്ങളായി പൂട്ടിക്കിടക്കുന്ന തിരുവനന്തപുരം വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി തുറക്കും. മന്ത്രിമാരായ പി. രാജീവ്, വി.ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

പരിസ്ഥിതി അനുമതി ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ ഫാക്ടറി പ്രവർത്തനം ആരംഭിക്കും. ഫാക്ടറി തുറക്കുന്നതിന് മുന്നോടിയായി കമ്പനി വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കും. ഇതിൽ മനുഷ്യ വിഭവ ശേഷി വിനിയോഗം സംബന്ധിച്ച വിശദ വിവരങ്ങൾ ഉണ്ടാകും. ഇക്കാര്യത്തിൽ ലേബർ കമ്മീഷണറുമായും തൊഴിലാളി സംഘടനകളും ആയും വിശദമായ ചർച്ച നടത്തും.

സ്ഥിരം തൊഴിലാളികൾക്ക് തുടക്കം മുതലും അവശേഷിക്കുന്ന തൊഴിലാളികൾക്ക് ഘട്ടം ഘട്ടമായും കമ്പനി തൊഴിൽ നൽകും. യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ലേബർ സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മീഷണർ ഡോ.വാസുകി, കലക്ടർ ജെറോമിക് ജോർജ്, മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ എൻ. ദേവിദാസ് എൻ തുടങ്ങിയവരും വ്യവസായ - തൊഴിൽ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി പ്രതിനിധികളും പങ്കെടുത്തു.

Tags:    
News Summary - Decision to open English India Clay Factory in Veli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.