തിരുവനന്തപുരം: കെ.ടി. ജലീൽ മന്ത്രിയായി തുടരുന്നത് സംബന്ധിച്ച് സി.പി.എം നേതൃത്വം അധികം വൈകാതെ ഉചിത തീരുമാനമെടുക്കുമെന്ന് പി.ബിയംഗം എം.എ. ബേബി. മുഖ്യമന്ത്രിയുമായി ആലോചിച്ച് സി.പി.എം നേതൃത്വം ആവശ്യമായ ചർച്ചകൾ നടത്തിയാകും തീരുമാനമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ചാനലിൽ പ്രതികരിച്ചു.
'ഇപ്പോൾ ഇത് സംബന്ധിച്ച കാര്യങ്ങൾ ഹൈകോടതിയുടെ മുന്നിൽ എത്തിയിരിക്കുകയാണ്. ഹൈകോടതി എന്താണ് പറയുന്നത് എന്നതും ഏതാനും ദിവസങ്ങൾക്കുള്ളിൽ വ്യക്തമാകും. പാർട്ടിയും സംസ്ഥാന സർക്കാറും അധികം വൈകാതെ തന്നെ ഉചിത തീരുമാനമെടുക്കും. ലോകായുക്ത പറഞ്ഞത് അസാധാരണമാണ്. ശരിയല്ലാത്ത കാര്യങ്ങൾ കണ്ടിരിക്കുന്നു.
അതുകൊണ്ട് ഗവൺമെൻറ് അല്ലെങ്കിൽ മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് സാധാരണ ലോകായുക്ത പറയാറുള്ളത്. അതിൽ നിന്ന് ഇപ്പോൾ വ്യത്യസ്തമായ നിലപാട് എടുത്തു. അതെല്ലാം പൊതുമണ്ഡലത്തിന് ചർച്ച ചെയ്യാം. ഇക്കാര്യത്തിൽ പാർട്ടിയും മുഖ്യമന്ത്രിയും എല്ലാ കാര്യവും പരിശോധിച്ച് അധികം വൈകാതെ തീരുമാനമെടുക്കും. മന്ത്രി സ്ഥാനം ഒഴിയേണ്ടതില്ലെന്ന എ.കെ. ബാലെൻറ അഭിപ്രായം നിയമ മന്ത്രിയെന്ന നിലയിലാണ്. അതിെൻറ ശരിതെറ്റുകളിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.