തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അങ്ങേയറ്റം അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തില. ഇൗ കേസ് പിൻവലിക്കുന്നതിലൂടെ ജനാധിപത്യത്തോടും നിയമസഭയോടും സർക്കാർ തികഞ്ഞ അനാദരവ് കാട്ടിയിരിക്കുകയാണ്. സ്വന്തം പാർട്ടിക്കാർ പ്രതികളായതുകൊണ്ടാണോ കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാറിന് നീതി ബോധം ന്ഷടപ്പെട്ടിരിക്കുകയാണ്. അധികാര പ്രമത്തത കാരണം അന്ധത ബാധിച്ചിരിക്കുന്നു. ദൗർഭാഗ്യകരമായ തീരുമാനമാണിത്. നടപടി മാപ്പർഹിക്കാത്ത തെറ്റാണ്. സർക്കാറിെൻറ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
രണ്ടു ദിവസമായി നിയമസഭ തടസപ്പെട്ടതിെൻറ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്ന് ചെന്നിത്തല ആരോപിച്ചു. അടിക്കടി ഉണ്ടാകുന്ന കൊലപാതകത്തിൽ പ്രതികളെ സംരക്ഷിക്കാനുള്ള സർക്കാറിെൻറ വ്യഗ്രതയും ആഭ്യന്തര വകുപ്പിെൻറ പൂർണ പരാജയവുമാണ് പ്രതിപക്ഷത്തെ പ്രതിഷേധത്തിലേക്ക് നയിച്ചത്. ഷുഹൈബ് കൊലപാതകം ഏറ്റവും പൈശാചികമായിരുന്നു. സംഭവം സി.ബി.െഎക്ക് വിടാമെന്ന് സമാധാനയോഗത്തിൽ മന്ത്രി എ.കെ ബാലൻ സമ്മതിച്ചതാണ്. അത് പ്രകാരം ഷുഹൈബിെൻറ മാതാപിതാക്കൾ പരാതിയും നൽകി. എന്നാൽ മുഖ്യമന്ത്രി നിലപാട് മാറ്റുകയായിരുന്നു. കോൺഗ്രസ് സമരം നടത്തി. എന്നിട്ടും ഫലപ്രദമായ നടപടി സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായില്ല. അറസ്റ്റ് ചെയ്തവർക്കെതിരെ യു.എ.പി.എ ചുമത്തിയില്ല. ഗൂഢാലോചനക്കെതിരെ കേസുമെടുത്തില്ലെന്ന് ചെന്നിത്തല പറഞ്ഞു.
അട്ടപ്പാടി പോലുള്ള ആദിവാസി ഉൗരുകളിൽ യു.ഡി.എഫ് കമ്മ്യൂണിറ്റി കിച്ചൺ പോലുള്ള പദ്ധതികൾ നടപ്പിലാക്കിയിരുന്നു. അത് ഇൗ സർക്കാർ നിർത്തലാക്കി. അതാണ് അവിെട പട്ടിണി മരണങ്ങൾ തുടരുന്നതിനിടയാക്കി. ആൾക്കൂട്ട കൊലപാതകത്തിനെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്നും ചെന്നത്തല ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.