ഡല്‍ഹി ഫലം ബി.ജെ.പിയുടെ വംശീയ രാഷ്ട്രീയത്തിനുള്ള പ്രഹരം – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വിജയം രാജ്യത്തെ ജനതയെ ധ്രുവീകരിച്ച് നേട്ടം കൊയ്യാ നായി ആസൂത്രണം ചെയ്ത ബി.ജെ.പിയുടെ വംശീയ രാഷ്ട്രീയത്തിനുള്ള പ്രഹരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹ മീദ് വാണിയമ്പലം.

പൗരത്വ പ്രക്ഷോഭത്തെ ചോരയിൽ മുക്കി കൊല്ലാനും സമരക്കാരെ പൈശാചികവൽക്കരിച്ച് ഭൂരിപക്ഷ വോട്ടർമാരെ സ്വാധീനിക്കാനുമുള്ള ശ്രമമാണ് ഡൽഹി ജനത പരാജയപ്പെടുത്തിയത്. ബദൽ രാഷ്ട്രീയമുയർത്തിയല്ല ആം ആദ്മി മത്സരിച്ചതെങ്കിലും കെജ്​രിവാൾ സർക്കാറി​​െൻറ ജനക്ഷേമ പ്രവർത്തനങ്ങൾ ജനം സ്വീകരിക്കുകയായിരുന്നു.

നികൃഷ്ടമായ വംശീയ രാഷ്ട്രീയത്തെ പരാജപ്പെടുത്താൻ കിട്ടിയ അവസരം പ്രയോനജനപ്പെടുത്തിയ ഡൽഹിയിലെ വോട്ടർമാരെ അഭിനന്ദിക്കുന്നു. ഈ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ സൂചന മുന്‍നിര്‍ത്തി ബി.ജെ.പിക്കെതിരെ വിശാല മതനിരപേക്ഷചേരി കെട്ടിപ്പടുക്കാന്‍ ഇനിയെങ്കിലും സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - delhi result; hameed vaniyambalam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.