കണ്ണൂര്‍: കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ജനാധിപത്യമുണ്ടാവില്ലെന്നും ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോവുന്നതിന് പ്രവര്‍ത്തകര്‍ ആത്മ സമര്‍പ്പണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി പറഞ്ഞു. ഡി.സി.സി ആസ്ഥാനത്ത് നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് 139-ാം ജന്മദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെന്നാല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസെന്നും കോണ്‍ഗ്രസ് എന്നാല്‍ ഇന്ത്യയെന്നും അടിവരയിടുന്ന ചരിത്രമാണ് രാജ്യത്തിനുള്ളത്. കോണ്‍ഗ്രസിന്റെ ശക്തിയാണ് രാജ്യത്തിന്റെ ഊര്‍ജ്ജം. ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ രാജ്യത്ത് നിലനില്ക്കുവാനും രാജ്യത്തിന് കുതിപ്പേകാനും കോണ്‍ഗ്രസ് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ആയിരം മോദിമാര്‍ വന്നാലും രാജ്യത്ത് കോണ്‍ഗ്രസ് നിലനില്‍ക്കുമെന്നും കെ. സുധാകരന് പറഞ്ഞു.
ഡി.സി.സി ഓഫിസിന് മുന്നില്‍ കെ. സുധാകരന് പതാക ഉയര്‍ത്തി. സേവാദള്‍ വളന്റിയർമാരും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പതാകവന്ദനം നടത്തിയ ശേഷം കേക്ക് മുറിച്ച് ആഘോഷം പങ്കിട്ടു.
ജന്മദിന സന്ദേശറാലിയും നടത്തി. കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറിന് മുന്നിലായി സ്ഥാപിച്ച 139 കൊടിമരങ്ങളില്‍ കെ. സുധാകരന്റെ നേതൃത്വത്തില്‍ നേതാക്കളും ബ്ലോക്ക് ഭാരവാഹികളും ചേര്‍ന്ന് പതാക ഉയര്‍ത്തി.
ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, കെ.പി.സി.സി സെക്രട്ടറി പി.എം. നിയാസ്, മേയര്‍ ടി.ഒ. മോഹനന്, വി.എ. നാരായണന്, സജീവ് ജോസഫ് എം.എല്‍.എ, പി.ടി. മാത്യു, സജീവ് മാറോളി, കെ. പ്രമോദ്, ശമ മുഹമ്മദ്, രാജീവൻ എളയാവൂർ, എം.പി. ഉണ്ണികൃഷ്ണൻ, വി.വി. പുരുഷോത്തമൻ, റിജിൽ മാക്കുറ്റി, രജനി രാമാനന്ദ്, അമൃത രാമകൃഷ്ണൻ, വി.പി. അബ്ദുൽ റഷീദ്, സുരേഷ് ബാബു എളയാവൂർ, റഷീദ് കവ്വായി, കെ.പി. സാജു, പി. മാധവൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.