മണ്ഡല കാലത്ത്​ യുവതികൾ ശബരിമലയിലേക്ക്​ വരരുത്​​ -എ. പത്മകുമാർ

പമ്പ: മണ്ഡല-മകര വിളക്ക്​ കാലത്ത്​ വിശ്വാസികളായ യുവതികൾ ശബരിമലയിലേക്ക്​ വരരുതെന്ന്​ ദേവസ്വം ബോർഡ് പ്രസിഡൻറ ്​ എ. പത്മകുമാർ​. സംഘർഷ സാധ്യത പരിഗണിച്ച്​ യുവതികൾ വരുന്നത്​ ഒഴിവാക്കണമെന്ന്​ അദ്ദേഹം അഭ്യർഥിച്ചു.

ശബരിമലയിൽ സംഘർഷമുണ്ടാവണമെന്നും അത്​ രാഷ്​ട്രീയമായി ഉപയോഗിക്കാമെന്നും ആഗ്രഹിക്കുന്നവർ ഉണ്ടാവാം. ബഹുഭൂരിപക്ഷം ഭക്തർക്ക്​ മാനസിക പ്രയാസമുണ്ട്​. അവരുടെ മാനസിക പ്രയാസത്തെ മുതലെടുക്കാൻ ചിലർ ശ്രമിക്കുന്നുമുണ്ട്​. ഭക്തരുടെ വികാരം കണ്ടുകൊണ്ടു ​മാത്രമേ ദേവസ്വം ബോർഡ്​ നിലപാട്​ സ്വീകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ഭക്തി പരിശോധിക്കാനുള്ള യന്ത്രമില്ലാത്തതിനാൽ ശബരിമലയിൽ എത്തിയ യുവതികൾ ഭക്തിയുടെ അടിസ്​ഥാനത്തിലല്ല എത്തിയതെന്ന്​ ഉറപ്പിച്ചു പറയാനു​ം സാധിക്കി​ല്ല.

ദേവസ്വം ബോർഡ് പ്രസിഡൻറി​​​​​​െൻറ പ്രസ്​താവന പന്തളം രാജകുടുംബം സ്വാഗതം ചെയ്​തു. ദേവസ്വം ബോർഡി​​​​​​െൻറ നിലപാടിൽ സന്തോഷമുണ്ടെന്ന്​ ശശികുമാര വർമ വ്യക്തമാക്കി. അടുത്ത മൂന്ന്​ ദിവസത്തേക്ക്​ സുരക്ഷ ഒരുക്കാനാവില്ലെന്ന്​ പൊലീസ്​ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - devswom board request to not to come you ladies to sabarimala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.