കണ്ണൂർ: ഇന്ത്യൻ വ്യോമയാന ഭൂപടത്തിൽ കേരളത്തിെൻറ നാലാമത്തെ വിമാനത്താവളമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ അനുമതി നൽകി. വിമാനത്താവളത്തിനുള്ള എയറോഡ്രാം ലൈസൻസ് ബുധനാഴ്ച അനുവദിച്ചതായി ഡി.ജി.സി.എ സംസ്ഥാന സർക്കാറിനെ അറിയിച്ചു.
ഇതോടെ കണ്ണൂർ വിമാനത്താവളത്തിൽ സ്വകാര്യാവശ്യത്തിന് വിമാനമിറക്കുന്നതുൾപ്പെടെയുള്ള അനുമതി പ്രാബല്യത്തിലായതായി കിയാൽ മാനേജിങ് ഡയറക്ടർ തുളസീദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഏതു സമയവും വിമാനസർവിസ് തുടങ്ങാവുന്നനിലയിൽ സജ്ജമാണ് കണ്ണൂർ എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, വാണി ജ്യാടിസ്ഥാനത്തിലുള്ള വിമാനസർവിസ് ഡിസംബർ ആറിന് ശേഷമേ തീരുമാനമാവുകയുള്ളൂെവന്ന് എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ വൃത്തങ്ങൾ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.