ഡി.ജി.പി ലോക്നാഥ് ബെഹ്റ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുമെന്ന് സൂചന

ഡി.ജി.പി ലോക്നാഥ് ബെഹ്റ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഓഫിസിലേക്ക് അദ്ദേഹത്തെ നിയമിക്കുമെന്നാണ് അറിയുന്നത്. ഡി.ജി.പി എന്ന നിലയില്‍ ബെഹ്റയുടെ പ്രവര്‍ത്തനങ്ങളോട് മുഖ്യമന്ത്രിക്ക് പൂര്‍ണ തൃപ്തിയില്ല.

തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  ബെഹ്റയെ ഓഫിസില്‍ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇതിന്‍െറ കൂടി പശ്ചാത്തലത്തിലാണ് ബെഹ്റ കേന്ദ്ര ഡെപ്യൂട്ടേഷനായി ശ്രമിക്കുന്നത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ അദ്ദേഹത്തിന്‍െറ ഓഫിസ് തയാറായിട്ടില്ല.

Tags:    
News Summary - dgp loknath behra will get deputation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.