ന്യൂഡൽഹി: ഇന്ത്യയിൽ പ്രമേഹ വ്യാപന നിരക്കിൽ മുന്നിലുള്ളത് കേരളമാണെന്ന് കേന്ദ്രം. 42.92 ലക്ഷം പ്രമേഹരോഗികളാണ് സംസ്ഥാനത്തുള്ളതെന്ന് ലോക്സഭയിൽ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് എന്നിവരുടെ ചോദ്യത്തിന് ആരോഗ്യ സഹമന്ത്രി പ്രതാപ്റോ ജാദവ് മറുപടി നൽകി.
ജനസംഖ്യ അനുപാതത്തിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക് രേഖപ്പെടുത്തിയത് കേരളത്തിലെ ആരോഗ്യ മേഖലക്ക് പുതിയ വെല്ലുവിളിയാവുകയാണ്. നാഷനൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് നോൺ കമ്യൂണിക്കബിൾ ഡിസീസസ് (എൻ.പി -എൻ.സി.ഡി ) പദ്ധതിയുമായി ചേർന്ന് നിലവിൽ കേരളം പ്രമേഹ നിയന്ത്രണത്തിനും ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനും നിരവധി പദ്ധതികൾ നടപ്പാക്കി വരുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.