കോവിഷീൽഡ് ഡോസുകൾക്കിടയിലെ ഇടവേള ദീർഘിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ശാസ്ത്രജ്ഞർ

ന്യൂഡൽഹി: കോവിഡ് ആസ്ട്രസെനക വാക്സിനായ കോവിഷീൽഡ് ഡോസുകൾക്കിടയിലെ ഇടവേള ദീർഘിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ. സർക്കാറിന്‍റെ തീരുമാനത്തിനെതിെര നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ് ഓഫ് ഇമ്മ്യൂണൈസേഷൻ(എൻ.ടി.എ.ജി.ഐ) മൂന്ന് അംഗങ്ങൾ രംഗത്തെത്തിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

കോവിഷിൽഡ് വാക്സിനുകൾക്കിടയിലെ ഇടവേള ആറ് മുതൽ എട്ട് വരെ ആഴ്ചകളിൽ നിന്ന് 12 മുതൽ 16 വരെ ആഴ്ചകളായി പരിഷ്ക്കരിച്ചുകൊണ്ട് മെയ് 13നാണ് ആരോഗ്യമന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്. രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുകയും എന്നാൽ വാക്സിൻ ലഭ്യത കുറയുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇതെന്നാണ് ആരോപണം.

നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ് ഓഫ് ഇമ്മ്യൂണൈസേഷൻ(എൻ.ടി.എ.ജി.ഐ) നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇടവേള വർധിപ്പിച്ചത് എന്നായിരുന്നു ആരോഗ്യമന്ത്രാലയം നൽകിയ വിശദീകരണം. ഇത്തരം ശിപാർശ നൽകുന്നതിനുള്ള ആധികാരിക വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്ന് എൻ.ടി.എ.ജി.ഐ ശാസ്ത്രജ്ഞർ പറഞ്ഞു. സംഘത്തിലെ 14 ശാസ്ത്രജ്ഞരിൽ മൂന്ന് പേരാണ് ഇതിനെതിരെ രംഗത്ത് വന്നത്.

എട്ടു മുതൽ 12 ആഴ്ചവരെയായിരുന്നു ഞങ്ങൾ ശിപാർശ ചെയ്തത്. 12 മുതൽ 16 വരെ എന്നത് സർക്കാറിന്‍റെ തീരുമാനമാണ്. ഇത് ശരിയാകാം , അല്ലാതെയുമാകാം. ഞങ്ങൾക്ക് അതേക്കുറിച്ച് അറിയില്ല. - എപ്പിഡെമിയേളജി ഇൻസ്റ്റിറ്റ്യൂട്ട് തലവനായ എം.ഡി ഗുപ്ത പറഞ്ഞു.

അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ കോവിഡ് 19 വർക്കിങ് ഗ്രൂപ് തലവൻ എൻ.കെ അറോറ വിസമ്മതിച്ചു. 

Tags:    
News Summary - Didn't Back Doubling Dose Gap, Say Scientists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.