ദി​നാ​സ് മു​ഹ​മ്മ​ദ് വാ​ഹ​ന​ത്തി​ല്‍ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു

ജ്യൂസ് വിറ്റ്, നാടിനായി കുടിവെള്ളമെത്തിച്ച് ഭിന്നശേഷിക്കാര​ന്‍റെ മാതൃക

പെ​രു​മ്പാ​വൂ​ര്‍: ഈ ​ജ​ല​ദി​ന​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​ന്റെ കു​ടി​വെ​ള്ള വി​ത​ര​ണം മാ​തൃ​ക​യാ​വു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ 12, 13 വാ​ര്‍ഡു​ക​ളി​ല്‍ കു​ടി​വെ​ള്ള​ത്തി​ന് ബു​ദ്ധി​മു​ട്ടു​ന്ന കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ഒ​ന്നാം​മൈ​ല്‍ കോ​ന്നം​കു​ടി വീ​ട്ടി​ല്‍ ദി​നാ​സ് മു​ഹ​മ്മ​ദാ​ണ് (37) സ്വ​ന്തം ചെ​ല​വി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. ദി​നാ​സി​ന്റെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മോ​ട്ടോ​റും ടാ​ങ്കും സ്ഥാ​പി​ച്ച് വെ​ള്ള​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പോ​യി ശേ​ഖ​രി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​ന​കം നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ള​മെ​ത്തി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള​ത്തി​ന് ബു​ദ്ധി​മു​ട്ടി​യ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ ദി​നു​വി​ന്റെ വാ​ഹ​ന​ത്തി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി. ഒ​രു പ്ര​തി​ഫ​ല​വും വാ​ങ്ങാ​തെ​യു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ര്‍ത്ത​നം പ​ല​ര്‍ക്കും ആ​ശ്വാ​സ​മാ​യി. ഒ​ന്ന​ര​വ​യ​സ്സി​ല്‍ പോ​ളി​യോ പി​ടി​പെ​ട്ട ദി​നാ​സ് 60 ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​ണ്. പ​ട്ടാ​ലി​ല്‍ ന​ട​ത്തു​ന്ന ജ്യൂ​സ് ക​ട​യാ​ണ് ജീ​വി​ത​മാ​ര്‍ഗം. ഇ​തി​ല്‍നി​ന്ന് കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ന്റെ ഒ​രു​പ​ങ്ക് ചെ​ല​വ​ഴി​ച്ചാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം. പ​ല​രും ഡീ​സ​ല്‍ അ​ടി​ക്കാ​നും മ​റ്റും സ​ഹാ​യി​ക്കാ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ദി​നാ​സ് നി​ര​സി​ച്ചു. കി​ണ​റു​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മു​ള്ള​വ​രു​ടെ സ​ഹാ​യം മാ​ത്ര​മാ​ണ് ആ​വ​ശ്യ​മെ​ന്ന് ദി​നാ​സ് പ​റ​യു​ന്നു.

കി​ണ​റി​ല്‍ യ​ഥേ​ഷ്ടം വെ​ള്ള​മു​ള്ള​വ​ര്‍ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍ഥി​ച്ച് വാ​ട്‌​സ്​​ആ​പ്പി​ല്‍ സ​ന്ദേ​ശ​മ​യ​ക്കും. വി​ളി വ​രു​മ്പോ​ള്‍ വാ​ഹ​ന​വു​മാ​യി എ​ത്തി വെ​ള്ളം ശേ​ഖ​രി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വേ​ന​ല്‍ രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ ദി​നാ​സ് മു​ഹ​മ്മ​ദ് കു​ടി​വെ​ള്ള​വു​മാ​യി ഇ​നി​യും ലൈ​നി​ലു​ണ്ടാ​കും. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ആ​വ​ശ്യ​മു​ള്ള​വ​ര്‍ 94475 91786 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം. ദി​നാ​സി​ന്റെ പ്ര​വ​ര്‍ത്ത​നം അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണെ​ന്നും എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല​ര്‍ കെ.​ബി. നൗ​ഷാ​ദ് പ​റ​ഞ്ഞു.

Tags:    
News Summary - differently-abled person selling juice and bringing drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.