പള്ളികളിൽ ‘കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

തൊടുപുഴ: ഇടുക്കി രൂപതയിലെ പള്ളികളിൽ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചു. അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിന്‍റെ ഭാഗമായാണ് ചിത്രം പ്രദർശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രദർശനം. ബോധവത്കരണത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം.

10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് സിനിമ പ്രദർശിപ്പിച്ചത്. കുട്ടികൾക്കുള്ള ട്രെയിനിങ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്ന് ഇടുക്കി രൂപത മീഡിയ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു. കുട്ടികൾ പ്രണയത്തിൽ അകപ്പെട്ട് വഴിതെറ്റി പോകുന്നു. ഇതിൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഈ പ്രവണതക്ക് തടയിടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Diocese of Idukki Showed 'Kerala Story' in churches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.