കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. 69 വയസായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ആറിന് വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്ക ജ്വരത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മമ്മൂട്ടി ചിത്രം വണ്ണിൽ മികച്ച വേഷം കൈകാര്യം െചയ്തിരുന്നു. തിരക്കഥ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയിൽ തിളങ്ങിയത്. അധ്യാപകനും നാടക പ്രവർത്തകനുമായിരുന്നു. 2012ൽ ഇവൻ മേഘരൂപൻ എന്ന ചിത്രം സംവിധാനം ചെയ്തു. നടെനന്ന നിലയിൽ ട്രിവാൻഡ്രം േലാഡ്ജ് എന്ന ചിത്രം ശ്രദ്ധേയമായിരുന്നു.
അങ്കിൾ ബൺ ആണ് തിരക്കഥകൃത്ത് എന്ന നിലയിൽ ആദ്യം പുറത്തിറങ്ങിയ സിനിമ. ഉള്ളടക്കം, തച്ചോളി വർഗീസ് ചേകവർ, ചേകവർ, കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, പൊലീസ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥ രചിച്ചു. 1989ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേരള പ്രഫഷനൽ നാടക പുരസ്കാരം എന്നിവ ലഭിച്ചു.
വൈക്കം മുനിസിപ്പൽ കോർപറേഷൻ ചെയർപേഴ്സൺ ആയിരുന്ന ശ്രീലതയാണ് ഭാര്യ. ശ്രീകാന്ത്, പാർവതി എന്നിവരാണ് മക്കൾ. സംസ്കാരം വൈകിട്ട് മൂന്നുമണിക്ക് വൈക്കത്ത് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.