സിനിമ രംഗത്തെ കൊള്ളരുതായ്മകൾക്ക്​ പിന്നിൽ പവർ ​ഗ്രൂപ്പ്​ ​-വിനയൻ

കൊച്ചി: സിനിമ മേഖലയിലെ കൊള്ളരുതായ്മകൾക്ക്​ പിന്നിൽ 15 അംഗ പവർ ഗ്രൂപ്പാണെന്ന്​ സംവിധായകൻ വിനയൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന ഈ സംഘത്തെപ്പറ്റി താൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. പവർ ഗ്രൂപ്പുകാർ ഉൾപ്പെടുന്ന യോഗത്തിൽ ഒരു മന്ത്രിയടക്കം ആവേശത്തോടെ പ്രസംഗിച്ചു. ഇതേ ആളുകളാണ്​ റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതിന്​ പിന്നിലും -അദ്ദേഹം പറഞ്ഞു.

സർക്കാർ സിനിമ കോണ്‍ക്ലേവ് നടത്തുന്നത്​ നല്ല കാര്യമാണ്. പക്ഷെ മുന്നിൽ നിൽക്കുന്നത് പവര്‍ ഗ്രൂപ്പ് ആണെങ്കിൽ കാര്യമില്ല. ആ മാഫിയ സംഘത്തിന്‍റെ തിരിച്ചടി നേരിട്ടയാളാണ്​ താൻ. റിപ്പോർട്ടിലെ പരാമർശങ്ങൾ മലയാള സിനിമയുടെ പ്രതിച്​ഛായക്ക്​ കോട്ടമുണ്ടാക്കും. സ്ത്രീകൾക്ക്​ സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല.

മാക്ടയെ തകർത്തത് ഒരു നടൻ ആണെന്ന് റിപ്പോർട്ടിൽ കണ്ടു. യൂനിയൻ ഉണ്ടാക്കിയപ്പോൾ മുതൽ താന്‍ ചിലരുടെ കണ്ണിലെ കരടായി. അന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചവരാണ് ഇപ്പോള്‍ പവര്‍ ഗ്യാങ്ങായി ഇരിക്കുന്നത് എന്നതാണ് ഖേദകരം. വിനയന്റെ ഭാഗത്താണ് ന്യായം എന്ന്​ നടൻ തിലകൻ ചേട്ടൻ പറഞ്ഞതോടെ അദ്ദേഹത്തെയും വിലക്കി പുറത്താക്കി- വിനയൻ പറഞ്ഞു. 

Tags:    
News Summary - Director Vinayan against Power Group in Film Industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.