ആലപ്പുഴ: തനിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് ഹോട്ടൽ വ്യവസായി നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സിനിമ സംവിധായകൻ വിനയൻ.
ആലപ്പുഴയിലെ വ്യവസായി വി.എൻ. ബാബുവിെൻറ പരാതിയിൽ എടുത്തത് കള്ളക്കേസാണ്. സിനിമയിലെ വിലക്കിനെതിരായ തെൻറ പരാതിയിൽ സുപ്രീംകോടതിയിൽനിന്ന് ശിക്ഷ ലഭിച്ച സംഘടനനേതാവാണ് ഇതിെൻറ പിന്നിൽ.
ഹൈകോടതിയിൽ നൽകിയ ഹരജിയിൽ കേസ് സ്റ്റേ ചെയ്തിരിക്കുകയാണ്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിനയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.