ഭിന്നശേഷിക്കാരിയായ കെ-റെയില്‍ ഓഫീസ് ജീവനക്കാരി കെ.എസ്.ആര്‍ടി.സി ബസിടിച്ച് മരിച്ചു

തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഭിന്നശേഷിക്കാരിയായ യുവതി കെ.എസ്.ആര്‍ടി.സി ബസ് ഇടിച്ച് മരിച്ചു. കെ-റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷയാണ് മരിച്ചത്.

തിരുവനന്തപുരം വിമൻസ് കോളജിന് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചത്.

നിഷയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Tags:    
News Summary - Disabled K-Rail office employee dies after being hit by KSRTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.