തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് അടുത്തയാഴ്ചമുതല്‍ നൽകുമെന്ന് മന്ത്രി പി. തിലോത്തമന്.
ലോക്ഡൗൺ പശ്ചാത്തലത്തിലാണ് ഇൗ മാസവും കിറ്റ് നൽകാൻ തീരുമാനിച്ചത്. കിറ്റിലേക്ക് ഉൽപന്നങ്ങള് സ്റ്റോക്കുണ്ടെന്നും വിതരണം ചെയ്യാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു.
ലോക്ഡൗണിൽ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയും. ജില്ല ഭരണകൂടത്തിെൻറ നിർദേശാനുസരണമാകും റേഷൻ കാർഡില്ലാത്തവർക്കും അതിഥി തൊഴിലാളികൾക്കും കിറ്റ് നൽകുക. തിരക്കുകൂട്ടി സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.