കൊച്ചി: ജില്ല ഭരണകൂടത്തിെൻറ ഉത്തരവ് പ്രകാരം പൊലീസ് നടപടിയെടുക്കാതിരുന്നതാണ് പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന് കാരണമെന്ന് മുന്‍ കൊല്ലം ജില്ല കലക്ടര്‍ ഷൈനമോള്‍. വെടിക്കെട്ടിന് അനുമതി നിഷേധിച്ച ഉത്തരവ് ജില്ല പൊലീസ് േമധാവിക്കും ചാത്തന്നൂര്‍ എ.സിപി, പരവൂര്‍ സി.െഎ എന്നിവർക്കും നല്‍കിയിരുന്നു. ഉത്തരവ് നടപ്പാക്കാനും നിയമലംഘനമുണ്ടായാല്‍ നടപടിയെടുത്ത് എ.ഡി.എമ്മിന് റിപ്പോര്‍ട്ട് നൽകാനും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
വിവരം തഹസില്‍ദാരെയും ധരിപ്പിച്ചിരുന്നു. നിയമം നടപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം പൊലീസിനാണ്. വെടിക്കെട്ടപകടം അന്വേഷിക്കുന്ന ജി.പി.എസ് ഗോപിനാഥന് കമീഷന് മുമ്പാകെ മൊഴിനല്‍കുകയായിരുന്നു അവർ.
2016 ഏപ്രില്‍ 10ന് പുലര്‍ച്ച മൂന്നരക്ക് അപകടത്തെക്കുറിച്ചറിയുേമ്പാൾ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് താൻ തിരുവനന്തപുരത്തായിരുന്നു. തലേന്ന് രാത്രി ഒമ്പതിന് എ.ഡി.എമ്മുമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം സംസാരിച്ചു. വെടിക്കെട്ട് വിഷയമായില്ല. തെരഞ്ഞെടുപ്പ് കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒമ്പതിന് എ.ഡി.എം എറണാകുളത്ത് പോകുമെന്നാണ് അറിഞ്ഞിരുന്നത്.
വെടിക്കെട്ടുമായി ബന്ധപ്പെട്ട പരമ്പരാഗത ആചാരങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ല. അതുകൊണ്ട് ഇതൊരു വൈകാരിക വിഷയമാണോയെന്നും അറിയില്ല. എട്ടാം തീയതി ക്ഷേത്രം ഭാരവാഹികള്‍ തന്നെ വന്ന് കണ്ടിരുന്നു. കലക്ടറുടെ നിര്‍ദേശ പ്രകാരം ഒറ്റക്കമ്പത്തിനുള്ള അപേക്ഷ അപ്പോള്‍തന്നെ ക്ഷേത്രം സെക്രട്ടറി എഴുതിനല്‍കുകയും അത് ഇനിഷ്യല്‍ ചെയ്യുകയും ചെയ്തുവെന്ന് പ്രസിഡൻറിനുവേണ്ടി ഹാജരായ അഭിഭാഷകന് ചൂണ്ടിക്കാട്ടിയെങ്കിലും ഇങ്ങനെയൊന്നുമുണ്ടായിട്ടില്ലെന്ന് ഷൈനമോൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.